TRENDING:

Explained| കോവിഡ് കാലഘട്ടത്തിൽ വാക്സിൻ പാസ്‌പോർട്ടിന്റെ പ്രസക്തി

Last Updated:

വാക്സിൻ പാസ്‌പോർട്ട് ലോകമെമ്പാടുമുള്ള പൊതുജനങ്ങൾക്കിടയിലും നേതാക്കൾക്കിടയിലും ഏറെ ചർച്ച ചെയ്യപ്പെടുന്നതുമായ വിഷയമായി മാറിയിരിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊറോണ വൈറസിനെതിരെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് വാക്‌സിൻ നൽകിക്കൊണ്ടിരിക്കുകയാണ്. വാക്സിനേഷന്റെ തെളിവിനുവേണ്ടിയും പൗരന്മാർക്ക് വീണ്ടും സ്വതന്ത്രമായി യാത്ര ചെയ്യാൻ അനുവദിക്കുന്നതിനു വേണ്ടിയും ചില രാജ്യങ്ങൾ ‘വാക്സിൻ പാസ്‌പോർട്ടുകൾ’ വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. വാക്സിൻ പാസ്‌പോർട്ട് ലോകമെമ്പാടുമുള്ള പൊതുജനങ്ങൾക്കിടയിലും നേതാക്കൾക്കിടയിലും ഏറെ ചർച്ച ചെയ്യപ്പെടുന്നതുമായ വിഷയമായി മാറിയിരിക്കുന്നു.
Representational Image
Representational Image
advertisement

ഇപ്പോഴും കോവിഡ്19 വാക്സിനുകൾ ലോകമെമ്പാടും ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന (WHO) വാക്സിൻ പാസ്‌പോർട്ടുകൾ നിർബന്ധമാക്കുന്നതിനെ അനുകൂലിക്കുന്നില്ല. ആളുകളുടെ രോഗ പ്രതിരോധനിലയുടെ തെളിവായി അമേരിക്കയിൽ വാക്സിൻ പാസ്‌പോർട്ടുകളും ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും നൽകാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ ഈ നീക്കം നിരവധി കാരണങ്ങളാൽ പ്രതിരോധം നേരിട്ടുകൊണ്ടിരിക്കുകായാണ്. ഒന്നാമത്തെ കാരണം, ഈ സർ‌ട്ടിഫിക്കറ്റ് വെച്ച് എളുപ്പത്തിൽ‌ വ്യാജ സർ‌ട്ടിഫിക്കറ്റ് ഉണ്ടാക്കാം, ഇതുകൂടാതെ, ഓൺലൈൻ തട്ടിപ്പുകാർ ഇതിനകം തന്നെ വ്യാജമായതും മോഷ്ടിച്ചതുമായ വാക്സിൻ‌ കാർ‌ഡുകളുടെ വിൽ‌പ്പന തുടങ്ങിയിരിക്കുകയാണ്.

advertisement

ഏകദേശം 52.2 ശതമാനം അമേരിക്കകാർക്ക് ഒരു ഡോസ് കോവിഡ് വാക്സിൻ എങ്കിലും ലഭിച്ചിട്ടുണ്ട്. വാക്‌സിനേഷനു ശേഷം, വിശദാംശങ്ങൾ പൂരിപ്പിക്കുവാൻ വേണ്ടി ഒരു പേപ്പർ കാർഡ് അവർക്ക് നൽകിയിരുന്നു. ഈ പേപ്പർ കാർഡുകളും സർട്ടിഫിക്കറ്റുകളും വ്യാജമായി നിർമ്മിക്കാൻ വളരെ എളുപ്പവും. ഒന്നുമെഴുതാത്ത കാർഡുകൾ മോഷ്ടിച്ച് വിൽക്കാൻ പോലും ചിലർ ശ്രമിച്ചിട്ടുണ്ട്.

You may also like:Explainer: ട്വിറ്റർ ഇന്ത്യയിൽ നിരോധിക്കുമോ?; കേന്ദ്ര സർക്കാരുമായി ഇടഞ്ഞത് ട്വിറ്ററിനെ എങ്ങനെ ബാധിക്കും

advertisement

അമേരിക്കക്കാർക്ക് അത്തരമൊരു കാർഡ് ഉണ്ടായിരിക്കാൻ നിയമപരമായി ബാധ്യതയില്ലെങ്കിലും, സ്വകാര്യ ബിസിനസ്സ് കമ്പനികളും എയർലൈനുകളും അവരുടെ സേവനങ്ങൾക്കും യാത്രകൾക്കും വാക്സിനേഷന്റെ തെളിവ് ആവശ്യപ്പെടുന്നു. ബിസിനസ് പ്രക്രിയ ലളിതമാക്കുന്നതിന് രോഗപ്രതിരോധത്തിന്റെ ആധികാരിക ഇലക്ട്രോണിക് രേഖകൾ നൽകുന്ന ആപ്പുകൾ ആരംഭിക്കാൻ വരെ പല പുതിയ ബിസിനസ്സ് ഗ്രൂപ്പുകളും ശ്രമം തുടങ്ങിക്കഴിഞ്ഞു.

You may also like:Explained | കോവിഡും വിവിധ രക്തപരിശോധനകളും; അറിയേണ്ട വസ്തുതകൾ

advertisement

വാക്സിൻ പാസ്‌പോർട്ടുകളുടെ സ്വകാര്യത നയങ്ങൾ പലരെയും ആശങ്കപ്പെടുത്തുന്നു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ തയ്യാറാകാത്ത വ്യക്തികളിൽ നിന്നാണ് ഇത് കൂടുതലും. ഒരു പാസ്‌പോർട്ടിൽ വ്യക്തിയുടെ നിയമപരമായ പേരും ജനനത്തീയതിയും ഉൾപ്പെടെയുള്ള വ്യക്തിഗത വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു, മാത്രമല്ല ആ വിശദാംശങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതിൽ ആളുകൾ വിസമ്മതിക്കുന്നു. എന്നിരുന്നാലും ഈ വാക്സിൻ പാസ്‌പോർട്ടുകൾ സെൻസിറ്റീവായ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്നില്ല. സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കാനും വേഗത്തിലാക്കാനും ബിസിനസ്സ് ഉടമകളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇവ സഹായിക്കുമെന്ന് ഡിജിറ്റൽ സർട്ടിഫിക്കറ്റിനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിർബന്ധിതമായ ഫെഡറൽ ലെവൽ വാക്സിൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം എല്ലാവർക്കും ഉണ്ടാകില്ലെന്ന് ബെയ്ഡൻ ഭരണകൂടം പ്രസ്താവിച്ചിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളും ഈ കാര്യങ്ങൾ അവഗണിക്കുകയാണ്. റിപ്പബ്ലിക്കൻ ഗവർണറുടെ നിയന്ത്രണത്തിലുള്ള പതിനാല് അമേരിക്കൻ സംസ്ഥാനങ്ങൾ വാക്സിൻ സർട്ടിഫിക്കറ്റുകൾ നിരോധിക്കുകയും മറ്റൊരു സംസ്ഥാനം ഭാഗികമായി നിയന്ത്രിക്കുകയും ചെയ്തിരിക്കുകയാണ്. ഇതുവരെ ഹവായ്, ന്യൂയോർക്ക് എന്നീ രണ്ട് സംസ്ഥാനങ്ങൾ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള വാക്സിൻ പാസ്‌പോർട്ട് നടപ്പിലാക്കിയത്. മറ്റ് 33 സംസ്ഥാനങ്ങൾ ഇതുവരെയും നിയമപരമായ യാതൊരു നിലപാടും സ്വീകരിച്ചിട്ടില്ല.

മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained| കോവിഡ് കാലഘട്ടത്തിൽ വാക്സിൻ പാസ്‌പോർട്ടിന്റെ പ്രസക്തി
Open in App
Home
Video
Impact Shorts
Web Stories