• HOME
 • »
 • NEWS
 • »
 • explained
 • »
 • Explainer: ട്വിറ്റർ ഇന്ത്യയിൽ നിരോധിക്കുമോ?; കേന്ദ്ര സർക്കാരുമായി ഇടഞ്ഞത് ട്വിറ്ററിനെ എങ്ങനെ ബാധിക്കും

Explainer: ട്വിറ്റർ ഇന്ത്യയിൽ നിരോധിക്കുമോ?; കേന്ദ്ര സർക്കാരുമായി ഇടഞ്ഞത് ട്വിറ്ററിനെ എങ്ങനെ ബാധിക്കും

റസിഡൻസ് ഗ്രീവൻസ് ഓഫീസർ, നോഡൽ ഓഫീസർ, ചീഫ് കംപ്ലൈൻസ് ഓഫീസർ എന്നീ പദവികളിൽ എക്സിക്യൂട്ടീവുകളെ നിയമിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടെന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആരോപിക്കുന്നത്.

Twitter

Twitter

 • Share this:
  ഐടി നിയമത്തിലെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പേരിൽ പ്രമുഖ മൈക്രോ ബ്ലോഗിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററുമായി ഇടഞ്ഞു നിൽക്കുകയാണ് കേന്ദ്ര സർക്കാർ. റസിഡൻസ് ഗ്രീവൻസ് ഓഫീസർ, നോഡൽ ഓഫീസർ, ചീഫ് കംപ്ലൈൻസ് ഓഫീസർ എന്നീ പദവികളിൽ എക്സിക്യൂട്ടീവുകളെ നിയമിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടെന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആരോപിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ട്വിറ്റർ മനപൂർവം വീഴ്ച വരുത്തിയതിനാൽ ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം സോഷ്യൽ മീഡിയകൾക്ക് ലഭിക്കുന്ന പരിരക്ഷ നൽകാനാവില്ലെന്നാണ് മന്ത്രാലയം പറയുന്നത്.

  സെക്ഷൻ 79 പ്രകാരം സാമൂഹ്യ മാധ്യമങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷ എന്ത്?
  ഐടി നിയമത്തിലെ സെക്ഷൻ 79 സോഷ്യൽ മീഡിയാ കമ്പനികളെ അതിലൂടെ ഉപയോക്താക്കൾ പങ്കുവയ്ക്കുന്ന ഉള്ളടക്കത്തിന്റെ പേരിലുള്ള നിയമനടപടികളിൽ നിന്നും പരിരക്ഷിക്കുന്നു. ഇത്തരം ഉള്ളടക്കമുള്ള സന്ദേശം കൈമാറ്റം ആരംഭിക്കൽ, സന്ദേശം സ്വീകരിക്കുന്നയാളെ തിരഞ്ഞെടുക്കൽ, സന്ദേശത്തിലെ വിവരങ്ങൾ പരിഷ്‌ക്കരിക്കൽ എന്നിവയിൽ സോഷ്യൽ മീഡിയ കമ്പനിക്ക് പങ്കില്ലെങ്കിൽ മാത്രമാണ് ഈ പരിരക്ഷ ലഭിക്കുന്നത്. ഇതിനർത്ഥം, ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഒരു സന്ദേശം കൈമാറുമ്പോൾ അതിന്റെ ഉള്ളടക്കത്തിൽ ഒരു തരത്തിലും ഇടപെടാതെ സോഷ്യൽ മീഡിയ കമ്പനി ഒരു മെസഞ്ചറായി മാത്രം പ്രവർത്തിക്കുമ്പോഴാണ് നിയമപരമായ നടപടികളിൽ നിന്നും സുരക്ഷിതമാകുന്നത്.

  Also Read കോവിഡ് വകഭേദമായ കോവിഡ് ഡെൽറ്റ പ്ലസിന്റെ തീവ്രത, വ്യാപന ശേഷി എന്നിവയെക്കുറിച്ച് അറിയാം

  കേന്ദ്ര സർക്കാരിന്റെ പരാതി എന്ത്?
  കഴിഞ്ഞദിവസം, ഏതാനും ട്വീറ്റുകളിലൂടെ കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് ട്വിറ്ററിനെതിരെ രം​ഗത്തെത്തിയത്. ഐടി നിയമം അനുസരിക്കുന്നതിൽ കമ്പനി മനപൂർവം വീഴ്ചവരുത്തി എന്നാണ് മന്ത്രി ട്വീറ്റ് ചെയ്തത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പതാകവാഹകനായി സ്വയം അവരോധിക്കുന്ന ട്വിറ്റർ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ മനപൂർവ്വം ധിക്കാരത്തിന്റെ പാത തിരഞ്ഞെടുക്കുന്നത് ആശ്ചര്യകരമാണ്. രാജ്യത്തെ നിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കാൻ വിസമ്മതിച്ചുകൊണ്ട് ഉപയോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ട്വിറ്റർ തയ്യാറാവാത്തത് ആശങ്കയുണ്ടാക്കുന്നതാണ്. കൂടാതെ, തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള ഉള്ളടക്കങ്ങളെ മാത്രം ഫ്ലാ​ഗ് ചെയ്യുന്ന ട്വിറ്ററിന്റെ നയം മാധ്യമങ്ങളെ സ്വാധീനിക്കുന്നതാണ് എന്നും കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു.

  Also Read കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന് മുമ്പ് അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

  ട്വിറ്ററിനെ ഇത് എങ്ങനെ ബാധിക്കും?
  ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരിരക്ഷ ഇല്ലാതായാൽ, അതിൽ പോസ്റ്റ് ചെയ്യുന്ന ഏതൊരു ഉള്ളടക്കത്തിന്റെയും പ്രസാധകനെന്ന നിലയിലാവും കമ്പനിടെ കണക്കാക്കുന്നത്. കുറ്റകരമായ എന്തെങ്കിലും ഉള്ളടക്കം പോസ്റ്റ് ചെയ്യപ്പെട്ടാൽ നിയമ, ശിക്ഷാ നടപടികൾക്ക് കമ്പനിയും ബാധ്യസ്ഥരാവും. ഉദാഹരണത്തിന് ആരെങ്കിലും ഇന്ത്യൻ നിയമങ്ങൾ ലംഘിക്കുന്നതോ അക്രമത്തിലേക്ക് നയിക്കുന്നതോ ആയ എന്തെങ്കിലും ഉള്ളടക്കം ട്വിറ്ററിൽ പോസ്റ്റ് ചെയ്താൽ, ട്വീറ്റ് ചെയ്ത വ്യക്തിക്ക് മാത്രമായിരിക്കില്ല അതിന്റെ ഉത്തരവാദിത്തം. നിയമപരമായ പരിരക്ഷ ലഭിക്കാത്തതിനാൽ ട്വിറ്ററും നിയമനടപടികൾ നേരിടാൻ ബാധ്യസ്ഥരായി തീരും.

  Also Read പത്തനംതിട്ടയിൽ ധനകാര്യ സ്ഥാപനങ്ങളുടെ തട്ടിപ്പുകൾ പെരുകാൻ കാരണം എന്ത്?

  പിന്നീട് എന്തെങ്കിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ടോ?
  ദീർഘകാല അടിസ്ഥാനത്തിൽ, ട്വിറ്ററിനെ മീഡിയാ ആന്റ് പബ്ലിഷിങ് കമ്പനിയാക്കി മാറ്റാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 26 ശതമാനം പരിധി മാത്രമേ കമ്പനിക്ക് ലഭിക്കൂ. ബാക്കിയുള്ള 74 ശതമാനം ഓഹരികൾ ഇന്ത്യൻ കമ്പനികൾക്ക് നൽകാൻ ട്വിറ്റർ നിർബന്ധിതരാകാം. എന്നാൽ സൈദ്ധാന്തികമായ ഒരു വിദൂര സാധ്യത മാത്രമാണിത്.
  Published by:Aneesh Anirudhan
  First published: