Explained | കോവിഡും വിവിധ രക്തപരിശോധനകളും; അറിയേണ്ട വസ്തുതകൾ
- Published by:Asha Sulfiker
- news18-malayalam
Last Updated:
കോവിഡ് ബാധിതർക്ക് മറ്റു രോഗങ്ങളുണ്ടെങ്കിൽ അത് കണ്ടെത്തേണ്ടതും യഥാസമയം ചികിത്സ ലഭ്യമാക്കേണ്ടതും ആവശ്യമാണ്. അതിനായി വിവിധ തരത്തിലുള്ള രക്തപരിശോധനകൾ നടത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ട്
ഒരാൾക്ക് കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ nCoV (നോവൽ കൊറോണ വൈറസ്) അണുബാധ സ്ഥിരീകരിക്കുന്നതിന് ആർടിപിസിആർ അല്ലെങ്കിൽ ആന്റിജൻ പരിശോധന നടത്തണം. കോവിഡ് ബാധിതർക്ക് മറ്റു രോഗങ്ങളുണ്ടെങ്കിൽ അത് കണ്ടെത്തേണ്ടതും യഥാസമയം ചികിത്സ ലഭ്യമാക്കേണ്ടതും ആവശ്യമാണ്. അതിനായി വിവിധ തരത്തിലുള്ള രക്തപരിശോധനകൾ നടത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. രോഗിയുടെ ക്ലിനിക്കൽ അവസ്ഥയെ ആശ്രയിച്ച് സിബിസി, സിആർപി, ഡി ഡൈമർ, എൽഡിഎച്ച്, ഐഎൽ6, എൽഎഫ്‌ടി, ആർഎഫ്‌ടി, ബ്ലഡ് ഷുഗർ തുടങ്ങിയ രക്തപരിശോധനകളിലൂടെ രോഗനിർണയവും ചികിത്സയും നൽകാൻ സാധിക്കും.
സി.ബി.സി
കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (സി.ബി.സി) പരിശോധന ചുവന്ന രക്താണുക്കൾ (ആർ.ബി.സി), വെളുത്ത രക്താണുക്കൾ (ഡബ്ല്യു.ബി.സി), പ്ലേറ്റ്‌ലെറ്റുകൾ (ത്രോംബോസൈറ്റ്) എന്നീ രക്ത കോശങ്ങളിലെ അളവിലും രൂപത്തിലുമുള്ള മാറ്റങ്ങൾ കണ്ടെത്തുന്നു. ഇത് രോഗനിർണയം നടത്തുന്നതിനും തുടർ ചികിത്സ ലഭ്യമാക്കുന്നതിനും ഡോക്ടറെ സഹായിക്കും.
സി.ആർ.പി
കരളിൽ കാണപ്പെടുന്ന അക്യൂട്ട് ഫേസ് റിയാക്ടന്റാണ് സി റിയാക്ടീവ് പ്രോട്ടീൻ (സി.ആർ.പി). കരൾ വീക്കം, അണുബാധ എന്നിവ കാരണമായി രക്തത്തിൽ സിആർപി അളവ് വർദ്ധിക്കുന്നു. പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയവ പ്രശ്നങ്ങളുള്ളവർക്കും സിആർപി നേരിയ തോതിൽ ഉയരുന്നു, റൂമറ്റോയ്ഡ്, ആർത്രൈറ്റിസ് എന്നീ രോഗങ്ങൾ ഉള്ളവർക്ക് ഇത് മിതമായ അളവിൽ ഉയരുന്നു. ബാക്ടീരിയ, വൈറസ്, ഫംഗസ് അണുബാധയുള്ളവർക്ക് ഇതിന്റെ അളവ് അപകടകരമായി ഉയരുന്നു.
advertisement
ഡി ഡൈമർ
സാധാരണയായി രക്തധമനികളിൽ സ്വാഭാവിക ആന്റി-ക്ലോട്ടിംഗ് സംവിധാനം കാരണം രക്തം കട്ടപിടിക്കാറില്ല. എന്നാൽ രക്തധമനികളിൽ ആഘാതമുണ്ടായാൽ രക്തനഷ്ടം തടയുന്നതിനായി രക്തം കട്ടപിടിക്കുന്നു. ഇതുപോലെ ധമനികളിൽ രക്തം കട്ടപിടിച്ചാൽ സാധാരണ ഒഴുക്ക് നിലനിർത്താൻ ക്ലോട്ട് ബ്രേക്കിംഗ് സംവിധാനം സഹായിക്കുന്നു. ഇത് രക്തം കട്ടപിടിക്കുന്ന വസ്തുക്കളുടെ ഉദ്പാദനത്തിനും കാരണമാവുന്നു. രോഗങ്ങളും അണുബാധയും ധമനിയിൽ അമിതമായി രക്തം കട്ടപിടിക്കാൻ കാരണമാകും. ഇത് ചെറിയ രക്തധമനികൾ പെട്ടെന്ന് നശിക്കാൻ കാരണമാകും. രക്തത്തിലെ ഉയർന്ന ഡി ഡൈമർ അളവ് അമിതമായി രക്തം കട്ടപിടിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഈ സന്ദർഭത്തിൽ ജീവൻ രക്ഷിക്കാൻ ആന്റികോഗുലന്റ് മരുന്നുകൾ രോഗിക്ക് നൽകേണ്ടതുണ്ട്.
advertisement
എൽ.ഡി.എച്ച്
ശരീരത്തിലെ എല്ലാ കോശങ്ങളിലും അടങ്ങിയിരിക്കുന്ന എൻസൈമാണ് ലാക്റ്റേറ്റ് ഡീഹൈഡ്രജനോയിസ്. രോഗങ്ങളോ അണുബാധയോ മൂലം കോശങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതനുസരിച്ച് രക്തത്തിലെ എൽ.ഡി.എച്ച് അളവ് ഉയരുന്നു. ഇത് രോഗനിർണയത്തിന് ഡോക്ടറെ സഹായിക്കുന്നു.
ഐ.എൽ 6
ശരീരം പ്രതിരോധ പ്രവർത്തത്തിന്റെ ഭാഗമായി ഇന്റർല്യൂക്കിൻസ്-6 എന്ന പദാർത്ഥം പുറത്തുവിടുന്നു. ഐഎൽ-6 ന്റെ ഉയർന്ന അളവ് അണുബാധയ്ക്കുള്ള പ്രതികരണമായാണ് സംഭവിക്കുന്നത്. ഇതിന്റെ ഉയർന്ന അളവ് രോഗ നിർണയത്തിനും ചികിത്സക്കും ഡോക്ടറെ സഹായിക്കുന്നു.
എൽ.എഫ്.ടി
ലിവർ ഫംഗ്ഷൻ ടെസ്റ്റ് (എൽ.എഫ്.ടി) കരളിന്റെ പ്രവർത്തനം അറിയാനുള്ള രക്തപരിശോധനയാണ്. താഴ്ന്ന അളവിലുള്ള പ്രോട്ടീനും രക്തത്തിലെ ഉയർന്ന അളവിലുള്ള എൻസൈമുകളും കരളിന്റെ പ്രവർത്തനത്തിൽ പ്രശ്നമുണ്ടെന്ന് സൂചിപ്പിക്കുന്നു. കൂടാതെ, അണുബാധ, മരുന്നുകൾ എന്നിവ കാരണവും ഇത് സംഭവിക്കാം.
advertisement
ആർ.എഫ്.ടി
വൃക്കകൾ രക്തത്തിലെ മാലിന്യം അരിച്ചെടുത്ത് പുറന്തള്ളുന്നു. റെനൽ ഫങ്ഷൻ ടെസ്റ്റ് (ആർ.എഫ്.ടി) വൃക്ക ഫിൽട്ടർ ചെയ്ത ആൽബുമിൻ, യൂറിയ, ക്രിയേറ്റിനിൻ തുടങ്ങിയ വസ്തുക്കളുടെ അളവ് പരിശോധിക്കുന്നു. ഇതിലെ അളവുകൾ വൃക്കയുടെ പ്രവർത്തന ശേഷിയെ സൂചിപ്പിക്കുന്നു. അസാധാരണമായ അളവുകൾ വൃക്കരോഗം, അണുബാധ, മരുന്നുകൾ എന്നീ കാരണങ്ങളാലാണ് സംഭവിക്കുന്നത്.
യൂറിനാലിസിസ്
മൂത്രനാളിയിലെ അണുബാധ, വൃക്ക രോഗങ്ങൾ, പ്രമേഹം എന്നിവ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള പരിശോധനയാണിത്.
ബ്ലഡ് ഷുഗർ ടെസ്റ്റ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രമേഹം കണ്ടെത്തുന്നതിനുള്ള രക്തപരിശോധനയാണിത്. പ്രമേഹത്തിനു പുറമേ മാനസിക പിരിമുറുക്കം, അണുബാധ, മരുന്നുകളുടെ ഉപയോഗം എന്നിവ കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റമുണ്ടാകുന്നു.
advertisement
പ്രോ കാൽസിനേഷൻ ടെസ്റ്റ് (പി.സി.ടി)
ബാക്ടീരിയ അണുബാധയോടുള്ള ശരീരത്തിന്റെ പ്രതികരണം തിരിച്ചറിയാൻ ഉപയോഗിക്കുന്ന പരിശോധനയാണിത്. അണുബാധയ്ക്ക് ശേഷം 3-6 മണിക്കൂറിനിടെ ഇത് വർദ്ധിക്കുന്നു. 12-24 മണിക്കൂറിനു ശേഷം ഇത് പതിന്മടങ്ങാവും. വൈറൽ അണുബാധയിൽ ഇതിന്റെ അളവ് താഴ്ന്നിരിക്കും. ബാക്ടീരിയൽ അണുബാധയും രോഗ പുരോഗതിയും മനസിലാക്കാൻ പിസിടി സഹായിക്കുന്നു. ഡബ്ല്യുബിസി ഉയരുന്നതിന്റെ കാരണം നിർണ്ണയിക്കാനും ഇത് സഹായകമാണ്. രോഗിക്ക് ആന്റിബയോട്ടിക് ആവശ്യമാണോ എന്ന് തീരുമാനിക്കാനുള്ള ഒരു പ്രധാന പരിശോധന കൂടിയാണിത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 17, 2021 2:29 PM IST