യുപിയില്‍ തൊഴിലവസരങ്ങള്‍ ധാരാളം
ജനുവരി നാലിന് മുംബൈയിലെത്തിയ യോഗി യുപിയില്‍ നിന്ന് ജോലി തേടി മുംബൈയിലെത്തിയ ആളുകളുമായി സംവദിച്ചു. യുപി ഇപ്പോള്‍ പഴയ രീതിയില്‍ അല്ലെന്നും നിരവധി തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം ചലച്ചിത്ര നിര്‍മ്മാണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ യുപിയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി ബോളിവുഡിലെ താരങ്ങളുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.കൂടാതെ വിദേശ നിക്ഷേപത്തിന് യോജിച്ച സംസ്ഥാനമാണ് യുപിയെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഉത്തര്‍പ്രദേശിന്റെ സല്‍പ്പേര്
കുറ്റകൃത്യങ്ങളുടെയും ഗ്യാംങ് വാറുകളുടെയും കാര്യത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച് പ്രദേശമാണ് യു.പി. ആ പേരില്‍ നിന്നും ഒരു മാറ്റത്തിനായി അടിസ്ഥാന തലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ബിജെപി. കുപ്രസിദ്ധിയില്‍ നിന്നും പ്രസിദ്ധിയിലേക്ക് ഉത്തര്‍പ്രദേശ് എത്തിയെന്നും ബിജെപി സര്‍ക്കാര്‍ അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനങ്ങള്‍ അടക്കമുള്ളവ യുപിയില്‍ പ്രാവര്‍ത്തികമാക്കിയെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിച്ചുവെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. ബിഎസ്പി, എസ്പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് മുമ്പ് യുപി ഭരിച്ചത്. അവരുടെ ഭരണമാണ് യുപിയ്ക്ക് കുപ്രസിദ്ധി നേടിത്തന്നത്. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയതോടെ അവയെല്ലാം തുടച്ചുനീക്കിയെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു. ഫെബ്രുവരിയോടെ ലക്‌നൗവില്‍ നടക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റിന് വ്യവസായികളെയും വിവിധ മേഖലകളിലെ പ്രമുഖരെയും ക്ഷണിക്കുകയാണ് യോഗി ആദിത്യനാഥ്.
യോഗിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍
ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റിലൂടെ ജനങ്ങളെ വഞ്ചിക്കുകയാണ് യോഗി ആദിത്യനാഥ് എന്ന് സമാജ് വാദി നേതാവായ അഖിലേഷ് യാദവ് പറഞ്ഞു.
Also read- ‘പൂജാരിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തോ?’ അമിത് ഷായുടെ രാമക്ഷേത്ര പ്രഖ്യാപനത്തിൽ ശരത് പവാർ
‘ മുമ്പ് നടത്തിയ ഉച്ചക്കോടിയില്‍ നിന്ന് എന്തൊക്കെ കാര്യങ്ങളാണ് യുപിയില്‍ നടപ്പാക്കിയതെന്ന് സര്‍ക്കാര്‍ പറയണം. കടുത്ത വഞ്ചനയാണിത്. നഗരങ്ങളിലെ ജനസംഖ്യ വര്‍ധനവ് തടയാന്‍ സ്മാര്‍ട്ട് സിറ്റികള്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടത്. നഗരങ്ങളിലേക്ക് കുടിയേറുന്നത് തടയാന്‍ ഗ്രാമീണര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കണം,’ അഖിലേഷ് പറഞ്ഞു.
എന്താണ് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റ്-2023
2023 ഫെബ്രുവരി 10 മുതല്‍ 12 വരെ ലക്‌നൗവില്‍ നടക്കുന്ന പരിപാടിയാണിത്. യുപിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനായി നടത്തുന്ന പരിപാടിയാണ് ജിഐഎസ്-2023. ലോകത്തെ വിവിധ മേഖലകളിലെ പ്രമുഖര്‍ ഈ സമ്മിറ്റില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയെ 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണമാണ് ഇത്തരം പരിപാടികള്‍ക്ക് അടിസ്ഥാനം.
ബിസിനസ്സ് സംരംഭങ്ങള്‍ നിറയുന്ന യുപി
സമ്മിറ്റിന് മുന്നോടിയായ യുഎസിലെയും കാനഡയിലെയും വിവിധ കമ്പനികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടു. ഏകദേശം 19,265 കോടിയുടെ കരാറാണ് അത്. സ്പീക്കര്‍ സതീഷ് മഹാന, മൃഗസംരക്ഷണ മന്ത്രി ധരംപാല്‍ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം യുഎസിലെയും കാനഡയിലെയും നിക്ഷേപകര്‍ക്ക് മുന്നില്‍ യുപി സംസ്ഥാനത്തിന്റെ സൗകര്യങ്ങളുടെ മാതൃക അവതരിപ്പിച്ചിരുന്നു.
51 ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ് (G2G), ബിസിനസ് ടു-ബിസിനസ് (B2B) മീറ്റിംഗുകള്‍ നടത്തുകയും ചെയ്തിരുന്നു. ഏകദേശം 41000 കോടി മൂല്യമുള്ള 27 ലെറ്റര്‍ ഓഫ് ഇന്‍ന്റുകള്‍ യുപി സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അതില്‍ എട്ടെണ്ണവുമായി ധാരണപത്രം തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ ലഭിച്ച ഓഫറുകളില്‍ നാലെണ്ണവുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന 19 എണ്ണം ഉച്ചകോടിയ്ക്ക് മുമ്പ് ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്.
ചലച്ചിത്ര മേഖല യുപിയിലേക്ക്
ചലച്ചിത്ര വ്യവസായത്തിന് അനുകൂലമായ സൗകര്യങ്ങള്‍ യുപിയില്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. സിനിമ യുപിയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബോളിവുഡ് താരങ്ങളുമായി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതും ഇതേ ആവശ്യമുന്നയിച്ചായിരുന്നു. ഉത്തര്‍പ്രദേശില്‍ പുതുതായി ആരംഭിക്കുന്ന ഫിലിം സിറ്റിയിലേക്കാണ് താരങ്ങളെ യോഗി ആദിത്യനാഥ് ക്ഷണിച്ചത്.