TRENDING:

Explained: സൈബർ ക്രൈം പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ ഏതൊക്കെ? എങ്ങനെ കേസ് ഫയൽ ചെയ്യാം?

Last Updated:

കംപ്യൂട്ടർ കുറ്റം ചെയ്യാനുള്ള ആയുധമായി ഉപയോഗിച്ചാലും അല്ലെങ്കിൽ മറ്റൊരാളുടെ കംപ്യൂട്ടറിനെ നമ്മൾ ലക്ഷ്യം വെച്ചാലും സൈബർ കുറ്റമായി പരിഗണിക്കപ്പെടും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കംപ്യൂട്ടര്‍ ഉപയോഗിച്ച് കുറ്റകൃത്യം ചെയ്യുക, അല്ലെങ്കിൽ മറ്റൊരു കുറ്റകൃത്യം ചെയ്യാ൯ കംപ്യൂട്ടർ സഹായം സ്വീകരിക്കുക എന്നിവയാണ് സൈബർ ക്രൈം പരിധിയിൽ വരിക. കംപ്യൂട്ടർ കുറ്റം ചെയ്യാനുള്ള ആയുധമായി ഉപയോഗിച്ചാലും അല്ലെങ്കിൽ മറ്റൊരാളുടെ കംപ്യൂട്ടറിനെ നമ്മൾ ലക്ഷ്യം വെച്ചാലും സൈബർ കുറ്റമായി പരിഗണിക്കപ്പെടും.
advertisement

ഏതൊക്കെ സൈബർ കുറ്റങ്ങളാണ് സാധാരണം കണ്ടുവരാറുള്ളത്?

മറ്റു കംപ്യൂട്ടറുകളിലേക്കും, നെറ്റ്വർക്കുകളിലേക്കും അനധികൃതമായി കടന്നു കയറൽ, ഹാക്കിംഗ്, ഇലക്ട്രോണിക്‌ രൂപത്തിലുള്ള ഡാറ്റ മോഷണം, ഇമെയ്ൽ ബോംബിംഗ്, സലാമി അറ്റാക്ക്, വൈറസ് അറ്റാക്, ലോജിക് അറ്റാക്ക്, ഇന്റർനെറ്റ് ടൈം മോഷണം എന്നിവ ഇതിൽപ്പെടുന്നു.

സൈബർ ക്രൈമിന്റെ വിവിധയിങ്ങൾ ഏതൊക്കെ?

സർക്കാറിനെതിരെയുള്ള കുറ്റമായാണ് സൈബർ തീവ്രവാദം പരിഗണിക്കപ്പെടുക. നീല ചിത്രം പ്രചരിപ്പിക്കുക, സ്റ്റാക്കിംഗ്, അവഹേളിക്കുക എന്നിവ വ്യക്തികൾക്കെതിരെയുള്ള സൈബർ കൃത്യമാണ്. അതേസമയം ഓണ്ലൈ൯ ചൂതാട്ടം, ഭൗതിക സ്വത്ത് ലംഘനം, ഫിഷിംഗ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പ് എന്നിവ സ്വത്തുമായി ബന്ധപ്പെട്ട കുറ്റമാണ്.

advertisement

Also Read എന്താണ് ഗർഭച്ഛിദ്രം? നിയമപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

IP സ്പൂഫിംഗ് എന്നാൽ എന്ത്?

വിശ്വസനീയമായ ഐപി അഡ്രസിൽ നിന്ന് എന്ന വ്യാജേന മറ്റൊരാളുടെ സിസ്റ്റത്തിലേക്ക് അതിക്രമിച്ച് കടക്കുന്നതിനെയാണ് IP സ്പൂഫിംഗ് എന്ന് പറയുന്നത്. ഇത് കുറ്റകരമാണ്.

ഫിഷിംഗ് എന്നാൽ എന്ത്?

ഇലക്ട്രോണിക് കമ്യൂണിക്കേഷ൯ വഴി ആളുകളുടെ പാസ്വേഡ്, യൂസർനെയ്ം, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ അനധികൃതമായി ശേഖരിക്കുന്നതിനെയാണ് ഫിഷിഗ് എന്ന് പറയുന്നത്.

Also Read എന്താണ് വിവരാവകാശ നിയമം? അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?

advertisement

ഇന്ത്യയിലെ സൈബർ ക്രൈം നിയമങ്ങൾ എന്തൊക്കെ?

മോഷണം, തട്ടിപ്പ്, വ്യക്തിഹത്യ, വഞ്ചന തുടങ്ങി നിരവധി കുറ്റതൃത്യങ്ങൾ ഈ പരിധിയിൽ വരും. ഇ൯ഫർമേഷ൯ ടെക്നോളജി ആക്റ്റ് (2000) ന്റെ പരിധിയിൽ കംപ്യട്ടർ വഴിയുള്ള നിരവധി കുറ്റകൃത്യങ്ങളെ പറ്റി പ്രതിപാദിക്കുന്നുണ്ട്.

സൈബർ ക്രൈം എങ്ങനെ റിപ്പോർട്ട് ചെയ്യാം?

പേര്, വിലാസം, ബന്ധപ്പെടാനുള്ള നന്പർ എന്നിവ ചേർന്ന് സൈബർ ക്രൈം അന്വേഷണ വിഭാഗം തലവനോടാണ് പരാതിപ്പെടേണ്ടത്. കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങൾ പരാതിയുടെ കൂടെ ചേർക്കേണ്ടതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ അടുത്തുള്ള പോലീസ് സ്റ്റേഷ൯ സമീപിക്കാവുന്നതുമാണ്.

advertisement

Also Read എന്താണ് ദ്രവീകൃത മെഡിക്കൽ ഓക്സിജൻ? ഉത്പാദനവും സംഭരണവും എങ്ങനെ?

സൈബർ സ്റ്റോക്കിംഗ് എന്നാൽ എന്ത്?

ശാരീരികമായുള്ള (stalking) പിന്തുടരുന്നതിന്റെ ഓണ്ലൈ൯ രൂപമാണ് സൈബർ സ്റ്റോകിംഗ്. മറ്റുള്ളവരെ പിന്തുടരാനും, പീഢിപ്പിക്കാനും ഇലക്ട്രോണിക്‌ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നു എന്ന പ്രത്യേകത മാത്രം.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എങ്ങനെ?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാറ്റം വരുത്തുക ഈ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും. സോഷ്യൽ എഞ്ചിനീയറിംഗ്‌ ടെക്നിക്‌, അല്ലെങ്കിൽ ഫിഷിംഗ് പോലെയുള്ള മറ്റു ടെക്നിക്കുകൾ ഉപയോഗിച്ച് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യൽ വ്യാപകമാണ്.

advertisement

Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: സൈബർ ക്രൈം പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ ഏതൊക്കെ? എങ്ങനെ കേസ് ഫയൽ ചെയ്യാം?
Open in App
Home
Video
Impact Shorts
Web Stories