നരേന്ദ്ര മോദി സർക്കാരും ആർഎസ്എസും ബിജെപിയും ഒരുമിച്ചാണ് ഇതിന് വേണ്ടി ശ്രമം നടത്തിയത്. പശ്ചിമ ബംഗാൾ, ആസാം, ഡൽഹി എന്നിവിടങ്ങളിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ കടുത്ത പ്രതിഷേധം ഉണ്ടാവുമെന്ന് നേരത്തെ തന്നെ സുരക്ഷാ ഏജൻസികൾക്ക് വ്യക്തമായിരുന്നു. പ്രതിഷേധം കുറയ്ക്കാൻ വേണ്ടി ആവശ്യമായ ചർച്ചകളും മറ്റും നടത്തുകയും ചെയ്തു. പശ്ചിമബംഗാളിൻെറ കാര്യത്തിൽ ആർഎസ്എസ് കാര്യമായ മുന്നൊരുക്കങ്ങളാണ് നടത്തിയത്. നിരവധി ചർച്ചകൾ നടത്തിയതിൻെറ അടിസ്ഥാനത്തിൽ ദേശീയ താൽപര്യം മുൻനിർത്തി മുന്നോട്ട് പോവാനാണ് തീരുമാനിച്ചത്.
advertisement
Also read-CAA പൗരത്വ ഭേദഗതി നിയമം; ബംഗാളിലെ എട്ട് ലോക്സഭാ സീറ്റുകളെ എങ്ങനെ സ്വാധീനിക്കും
“സിഎഎക്കെതിരെ കാര്യമായ പ്രതിഷേധങ്ങളും സംഘർഷങ്ങളും ഉണ്ടാക്കിയത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയാണ്. അവർ നിരവധി പദ്ധതികൾ തയ്യാറാക്കുന്നുണ്ടായിരുന്നു. എന്നാൽ സംഘടനയെ നിരോധിച്ചതോടെ സംഘർഷങ്ങൾക്ക് കുറവ് വന്നു. ബംഗാളിൻെറ കാര്യത്തിൽ വലിയ മാറ്റം തന്നെയാണ് പിഎഫ്ഐ നിരോധനത്തിന് ശേഷം ഉണ്ടായിട്ടുള്ളത്,” സിഎഎ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ന്യൂസ് 18നോട് പറഞ്ഞു. ഹിന്ദിയും ഉറുദുവും സംസാരിക്കുന്ന മുസ്ലീങ്ങളേക്കാൾ ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങൾ സിഎഎ തങ്ങളുടെ പൗരത്വം ഇല്ലാതാക്കുമെന്ന് ഭയപ്പെടുന്നതായി ഒരു കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇത്തരം ഭയം ഇല്ലാതാക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിച്ചത്. ബംഗാളിലെ ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിലുള്ള മൂന്ന് മുസ്ലീം ഭൂരിപക്ഷ ജില്ലകളിൽ കേന്ദ്ര ഏജൻസികൾ സർവേ നടത്തിയിരുന്നു. “സിഎഎ നടപ്പിലാക്കുന്നതിന് വേണ്ടി ഞങ്ങളുടെ പ്രവർത്തകർ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. വിഭജന കാലത്ത് ഏറെ പീഡനങ്ങൾ അനുഭവിച്ച ഹിന്ദു സഹോദരങ്ങളെ തിരികെ കൊണ്ടുവരുന്നതിനുള്ള വലിയ ചവിട്ടുപടിയാണിത്. അഫ്ഗാനിസ്താനിൽ നിന്ന് നിരവധി പേരെ തിരികെ എത്തിക്കേണ്ടതുണ്ട്. മുസ്ലീം പുരോഹിതന്മാർ, ഇമാമുമാർ, ഉലമകൾ, വിവിധ മുസ്ലീം മതവിഭാഗങ്ങൾ എന്നിവരുമായി ഞങ്ങൾ സമ്പർക്ക അഭിയാൻ എന്ന പേരിൽ ചർച്ചകൾ നടത്തി. സിഎഎ നടപ്പിലാക്കിയാൽ അവർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം,” ഒരു ആർഎസ്എസ് നേതാവ് പറഞ്ഞു.
Also read-സിഎഎ മുസ്ലീം വിരുദ്ധമെന്ന് അല്‍-ജസീറ; പ്രതികരിച്ച് പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗം
“മുസ്ലീം വ്യക്തിനിയമങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് ബിജെപി സർക്കാർ നടപ്പിലാക്കുന്നതെന്ന് തൃണമുൽ കോൺഗ്രസ് പോലുള്ള സംഘടനകൾ ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. സിഎഎ നടപ്പിലാക്കിയിട്ടും മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധം ഉണ്ടാവുന്നില്ലെന്നും ആർഎസ്എസ് നേതാവ് വ്യക്തമാക്കി. സിഎഎ തങ്ങളെ ബാധിക്കാൻ പോവുന്നില്ലെന്ന് ഇന്ത്യയിലെ മുസ്ലീങ്ങൾ മനസ്സിലാക്കിയതിനാലാണ് പ്രതിഷേധങ്ങൾ ഇല്ലാതായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.