TRENDING:

Sleep divorce | ഉറങ്ങാൻ വേണ്ടി മാത്രം വേർപിരിയാം; സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി സ്ലീപ് ഡിവോഴ്സ്

Last Updated:

നമ്മളിൽ പലർക്കും പ്രത്യേകിച്ച് പങ്കാളികളുള്ളവർക്ക് രാത്രി മികച്ച ഉറക്കം ലഭിക്കണമെന്നില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മതിയായ ഉറക്കത്തിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ നമ്മളിൽ പലർക്കും പ്രത്യേകിച്ച് പങ്കാളികളുള്ളവർക്ക് രാത്രി മികച്ച ഉറക്കം ലഭിക്കണമെന്നില്ല. ദമ്പതികളുടെ വ്യത്യസ്തമായ ഉറക്ക സമയം, ശീലങ്ങൾ എന്തിന് കൂർക്കം വലി പോലും ചിലപ്പോൾ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കാം. എന്നാൽ ഇതിന് ഒരു പരിഹാരമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന സ്ലീപ് ഡിവോഴ്സ്. നിങ്ങൾ നിങ്ങളുടെ പങ്കാളിയെ യഥാർത്ഥത്തിൽ വിവാഹമോചനം ചെയ്യുന്നു എന്നല്ല ഇതിനർത്ഥം.
advertisement

എന്താണ് സ്ലീപ് ഡിവോഴ്സ് എന്ന് വിശദമായി പരിശോധിക്കാം.

ലളിതമായി പറഞ്ഞാൽ ഭാര്യയും ഭർത്താവും അല്ലെങ്കിൽ പങ്കാളികൾ ഒരു ബെഡിൽ കിടക്കുന്നതിന് പകരം രണ്ട് പ്രത്യേക കിടക്കകളിലോ രണ്ട് വ്യത്യസ്ത മുറികളിലോ അല്ലെങ്കിൽ രണ്ട് വീടുകളിലോ ഉറങ്ങുന്നതോ ആണ് സ്ലീപ് ഡിവോഴ്സ്.

ദമ്പതികളുടെ ഉറക്ക ശീലങ്ങളിലെ വ്യത്യാസം, മുൻഗണനകൾ, അല്ലെങ്കിൽ ദമ്പതികളിൽ ഒരാളുടെ കൂർക്കം വലി ഇവയൊക്കെ സ്ലീപ് ഡിവോഴ്സിന് കാരണമാകാറുണ്ടെന്ന് സ്ലീപ് പോളിസിലെ സ്ലീപ് ഹെൽത്ത് ഡയറക്ടർ ഷെൽബി ഹാരിസ് ഷെയ്പ്പ് ഡോട്ട് കോമിനോട് പറഞ്ഞു.

advertisement

Also Read – പ്ലീസ് ഇനി നിർത്തൂ; ബീജദാനത്തിലൂടെ 550 ഓളം കുട്ടികളുടെ പിതാവായ വ്യക്തിയോട് ഡച്ച് കോടതി

ഇത് താൽക്കാലികമായോ സ്ഥിരമായോ ചെയ്യാവുന്നതാണ്. പങ്കാളികളുടെ ഉറക്കരീതികൾ തമ്മിലുള്ള വ്യത്യാസം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് ചെയ്യാമെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ശാസ്ത്രജ്ഞയും ഇൻസ്ട്രക്ടറുമായ ഡോ. റെബേക്ക റോബിൻസ് പറഞ്ഞു.

“ഉദാഹരണത്തിന്, ചില ബന്ധങ്ങളിൽ ഒരു പങ്കാളി രാത്രി വൈകി ഉറങ്ങുന്ന ആളായിരിക്കും. മറ്റേയാൾ രാവിലെ നേരത്തെ എണീക്കുന്നയാളായിരിക്കും. ഇത്തരക്കാർക്ക് ഒരുമിച്ച് ഉറങ്ങാനും ഉണരാനും ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെന്ന് ” റോബിൻസ് പറയുന്നു.

advertisement

“മറ്റൊരു ഉദാഹരണം പറഞ്ഞാൽ ഒരു പങ്കാളിക്ക് സ്ലീപ് അപ്നിയ അല്ലെങ്കിൽ REM സ്ലീപ് ബിഹേവിയർ ഡിസോർഡർ പോലെയുള്ള ഉറക്ക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത് മറ്റേ പങ്കാളിയുടെ ഉറക്കം നഷ്ടപ്പെടാൻ കാരണമായേക്കും” അവർ കൂട്ടിച്ചേർത്തു.

Also Read- സമ്മർദം വേണ്ട; പ്രായം വേഗം കൂടാൻ കാരണമാകുമെന്ന് പഠനം

ഉറക്ക പ്രശ്നങ്ങൾ ഉള്ളവർ പ്രത്യേക മുറികളിലും കിടക്കകളിലും ഉറങ്ങുന്നത് നല്ലതാണെങ്കിലും ദമ്പതികൾ തമ്മിൽ പരസ്പരം സ്നേഹവും അടുപ്പവും പങ്കുവയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ധർ പറയുന്നു.

advertisement

സ്ലീപ് ഡിവോഴ്സിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?

ദമ്പതികൾക്ക് നല്ല ഉറക്കം വാഗ്ദാനം ചെയ്യുന്നു എന്നതാണ് സ്ലീപ് ഡിവോഴ്സിന്റെ പ്രധാന പ്രയോജനം.

“മികച്ച ഉറക്കം നിങ്ങളുടെ ഓർമ്മശക്തി മെച്ചപ്പെടുത്താനും, പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും സഹായിക്കും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും (ഹൈപ്പർടെൻഷൻ, പ്രമേഹം, പൊണ്ണത്തടി, വിഷാദം, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ) നിങ്ങളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും,” ഹാരിസ്, ഷേപ്പ് ഡോട്ട് കോമിനോട് പറഞ്ഞു.

എന്നാൽ ഈ ആശയത്തെ എതിർക്കുന്നവരുമുണ്ട്. അത് സ്ലീപ് ഡിവോഴ്സ് എന്ന പേരിന്റെ അടിസ്ഥാനത്തിലാണ്. ഈ ആശയത്തിന് ‘സ്ലീപ്പ് ഡിവോഴ്സ്’ എന്ന പദത്തിന് പകരം മറ്റൊരു പേര് നൽകണമെന്നും ചിലർ നിർദേശിക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
Sleep divorce | ഉറങ്ങാൻ വേണ്ടി മാത്രം വേർപിരിയാം; സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി സ്ലീപ് ഡിവോഴ്സ്
Open in App
Home
Video
Impact Shorts
Web Stories