HOME /NEWS /Life / സമ്മർദം വേണ്ട; പ്രായം വേഗം കൂടാൻ കാരണമാകുമെന്ന് പഠനം

സമ്മർദം വേണ്ട; പ്രായം വേഗം കൂടാൻ കാരണമാകുമെന്ന് പഠനം

മ്മർദ്ദം ജൈവിക പ്രായത്തെ ത്വരിതപ്പെടുത്തുമെന്നാണ് ഗവേഷകരുടെ കണ്ടെത്തലുകൾ നൽകുന്ന സൂചന

മ്മർദ്ദം ജൈവിക പ്രായത്തെ ത്വരിതപ്പെടുത്തുമെന്നാണ് ഗവേഷകരുടെ കണ്ടെത്തലുകൾ നൽകുന്ന സൂചന

മ്മർദ്ദം ജൈവിക പ്രായത്തെ ത്വരിതപ്പെടുത്തുമെന്നാണ് ഗവേഷകരുടെ കണ്ടെത്തലുകൾ നൽകുന്ന സൂചന

 • Share this:

  സമ്മർദ്ദം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ സമ്മർദം ശരീരത്തിന്റെ പ്രായത്തെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കുകയും പഠനവിവരങ്ങൾ പുറത്ത് വിടുകയും ചെയ്തിരിക്കുകയാണ് അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. സമ്മർദ്ദം ജൈവിക പ്രായത്തെ ത്വരിതപ്പെടുത്തുമെന്നാണ് ഗവേഷകരുടെ കണ്ടെത്തലുകൾ നൽകുന്ന സൂചന. അതേസമയം അതിന്റെ ഫലം ശാശ്വതമായിരിക്കണമെന്നില്ല എന്നും പറയുന്നു.

  അതിനാൽ, ജീവശാസ്ത്രപരമായ പ്രായം നിർണ്ണയിക്കുന്നത് കാലക്രമത്തിന്റെ കണക്കിൽ മാത്രമല്ല എന്നും പോസിറ്റീവായ മാനസികാവസ്ഥ നിലനിർത്തുന്നത് ശരീരത്തിന് വേഗത്തിൽ പ്രായമാകുന്നത് തടയാൻ സഹായിക്കുമെന്നും പഠനം പറയുന്നു. ഡ്യൂക്ക് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെയും ഹാർവാർഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ പ്രായം കൃത്യമായി നിർണ്ണയിക്കാൻ കഴിയുന്ന ഒരു ഉപകരണമായ എപിജെനെറ്റിക് ക്ലോക്ക് അനുസരിച്ച് സമ്മർദ്ദം ഉൾപ്പെടെ വിവിധ ഘടകങ്ങളോടുള്ള പ്രതികരണം അറിയാൻ ഗവേഷകർ മനുഷ്യരിലും എലികളിലുമാണ് പഠനം നടത്തിയത്.

  Also Read- ചായയും മഞ്ഞളുമടക്കമുള്ള ഇന്ത്യൻ ഭക്ഷണങ്ങൾ കോവിഡ് മരണനിരക്ക് കുറയ്ക്കാൻ സഹായിച്ചു: ICMR

  വിപരീത മാറ്റങ്ങൾ

  “സെൽ മെറ്റബോളിസം” എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങൾ സമ്മർദ്ദം ജൈവിക പ്രായത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് സൂചിപ്പിക്കുന്നു. “മുൻ റിപ്പോർട്ടുകൾ സമ്മർദം ജൈവിക പ്രായത്തിൽ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്ന സാധ്യതയെ കുറിച്ചായിരുന്നു. എന്നാൽ അത്തരത്തിലുണ്ടാകുന്ന മാറ്റങ്ങൾ പഴയപടിയാക്കാനാകുമോ എന്ന ചോദ്യം ഇതുവരെ പഠനവിധേയമാക്കിയിട്ടില്ലെന്ന്” ഡ്യൂക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ സഹ പഠന രചയിതാവ് ജെയിംസ് വൈറ്റ് പറയുന്നു. Also Read- മുടി നരയ്ക്കുന്നത് എന്തുകൊണ്ട്? അമേരിക്കൻ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ ഇങ്ങനെ

  ജൈവിക പ്രായം നിയന്ത്രിക്കാൻ സമ്മർദ്ദം നിയന്ത്രിക്കുക

  ശരീരത്തിന്റെ വാർദ്ധക്യ പ്രക്രിയ ത്വരിതഗതിയിലാക്കുന്നതിൽ മറ്റ് ഘടകങ്ങളും സ്വാധീനം ചെലുത്തുമെന്ന് ഗവേഷകർ കണ്ടെത്തുകയും സ്ഥിരീകരിക്കുകയും ചെയ്തു. പ്രധാന ശസ്ത്രക്രിയയ്ക്ക് ശേഷവും, ഗർഭാവസ്ഥയിലുള്ള സ്ത്രീകളിലും, കോവിഡ് -19 കാരണം ഗുരുതര സാഹചര്യത്തിലൂടെ കടന്ന് പോയ മനുഷ്യരിലും ഗവേഷകർ ഇക്കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു. ഉദാഹരണത്തിന് ഗർഭിണികളുടെ ജൈവിക പ്രായത്തിലുള്ള വർദ്ധനവ് പഠനവിധേയമാക്കിയപ്പോൾ കണ്ടെത്തിയ വർദ്ധന നിരക്ക് പ്രസവ ശേഷം സാധാരണ തലത്തിലേക്ക് മടങ്ങുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

  “കടുത്ത സമ്മർദ്ദം ജൈവിക പ്രായം വർധിപ്പിക്കുന്നതിലൂടെ ഭാഗികമായെങ്കിലും മരണനിരക്ക് വർദ്ധിപ്പിക്കുമെന്നും കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ജൈവിക പ്രായം കുറയ്ക്കുന്നതിലൂടെ മരണനിരക്ക് കുറയ്ക്കാമെന്നും പഠനത്തിൽ പറയുന്നു.

  സമ്മർദ്ദമുൾപ്പെടെ വിവിധ ഘടകങ്ങളോടുള്ള പ്രതികരണമായി ജൈവിക പ്രായത്തിലെ ഏറ്റക്കുറച്ചിലുകൾ ഉയർത്തിക്കാട്ടുന്നതിൽ ഈ പഠനം വിജയിച്ചു. അതേസമയം ജീവിതകാലം മുഴുവൻ ഇത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കാൻ കൂടുതൽ പഠനം ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. 2022 ജൂണിൽ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ (PNAS) പ്രൊസീഡിംഗ്‌സിൽ പ്രസിദ്ധീകരിച്ച ഒരു മുൻ പഠനം അനുസരിച്ച് രോഗപ്രതിരോധവ്യവസ്ഥയെ ബാധിച്ച് വാർദ്ധക്യത്തെ ത്വരിതപ്പെടുത്തുന്നതിൽ സമ്മർദ്ദം പരോക്ഷമായി പങ്കുചേരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

  First published:

  Tags: Mental health, Stress