സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി എന്നിവർ യഥാക്രമം മികച്ച നടനും നടിക്കുമുള്ള പുരസ്കാരം ഏറ്റുവാങ്ങി. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് ഫാസിലിനു വേണ്ടി കുമ്പളങ്ങി നൈറ്റ്സ് സിനിമയുടെ സംവിധായകൻ മധു സി നാരായണൻ ഏറ്റുവാങ്ങി. സ്വാസിക സ്വഭാവ നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി.
You may also like:'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട് [NEWS]ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം [NEWS] ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ [NEWS]
advertisement
മികച്ച അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ നിവിൻ പോളി, അന്ന ബെൻ, പ്രിയംവദ എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരുന്നു പുരസ്കാര വിതരണ ചടങ്ങ് നടന്നത്.
സിനിമാ വിഭാഗത്തിന് നാല് പ്രധാന പുരസ്കാരങ്ങളാണുള്ളത്. മികച്ച ചിത്രം (നാലു ലക്ഷം രൂപ), മികച്ച രണ്ടാമത്തെ ചിത്രം (മൂന്ന് ലക്ഷം), മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം (രണ്ടു ലക്ഷം), മികച്ച കുട്ടികളുടെ ചിത്രം (നാലു ലക്ഷം) എന്നിങ്ങനെയാണ് അവാർഡുകൾ.
വ്യക്തിഗത ഇനങ്ങൾ ഇനിപ്പറയുന്നവയാണ്. ഇതിൽ അഭിനയ വിഭാഗത്തിൽ മികച്ച സംവിധാനം (രണ്ടു ലക്ഷം), മികച്ച നടൻ (ഒരു ലക്ഷം), മികച്ച നടി (ഒരു ലക്ഷം), മികച്ച സ്വഭാവ നടൻ (അൻപതിനായിരം), മികച്ച സ്വഭാവ നടി (അൻപതിനായിരം), മികച്ച ബാലതാരം (അൻപതിനായിരം) എന്നിവയാണ്.
ടെക്നിക്കൽ കമ്മറ്റിയിൽ ഇനിപ്പറയും പ്രകാരമാണ്. അന്പതിനായിരമാണ് ഈ വിഭാഗങ്ങളിലെ സമ്മാനത്തുക. മികച്ച ഛായാഗ്രഹണം, മികച്ച തിരക്കഥ, മികച്ച കഥ, മികച്ച എഡിറ്റിങ്, മികച്ച കലാ സംവിധാനം, മികച്ച സിങ്ക് സൗണ്ട്, മികച്ച ശബ്ദ മിശ്രണം, മികച്ച ശബ്ദ ഡിസൈൻ, മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ്, മികച്ച മേക്-അപ്പ്, മികച്ച വസ്ത്രാലങ്കാരം, മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്, മികച്ച നൃത്തസംവിധാനം, മികച്ച നവാഗത സംവിധാനം എന്നിവ കൂടാതെ മികച്ച ജൂറി പുരസ്കാരവും നൽകപ്പെടുന്നുണ്ട്.
സംഗീത വിഭാഗം: (സമ്മാനത്തുക: അൻപതിനായിരം വീതം) മികച്ച ഗാനരചന, മികച്ച സംഗീതസംവിധാനം (ഗാനം), മികച്ച പശ്ചാത്തലസംഗീതം, മികച്ച പിന്നണി ഗായകൻ, മികച്ച പിന്നണി ഗായിക.
