"നെഞ്ചിൽ മുറുക്കം അനുഭവപ്പെടുകയും വിട്ടുവിട്ട് പനിയും ജലദോഷവും വരികയും ചെയ്തപ്പോഴാണ് പരിശോധനയ്ക്ക് വിധേയനായത്. തീരെ ചെറിയ തോതിൽ മാത്രമേ കോവിഡ് ബാധയുള്ളൂ എന്ന് കണ്ടെത്തി. വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയാനായിരുന്നു ഡോക്‌ടർമാരുടെ നിർദ്ദേശം. ഇപ്പോൾ സുഖമായിരിക്കുന്നു. തന്റെ ആരോഗ്യ സ്ഥിതി ഓർത്ത് ആകുലപ്പെടേണ്ട കാര്യമില്ല. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ വീട്ടിലേക്ക് പോകാൻ സാധിക്കും," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എന്നാൽ ആ മടങ്ങിവരവ് കാത്തിരുന്നവരുടെ കണ്ണുനിറയിച്ച് എസ്.പി.ബി. വിടവാങ്ങി.
advertisement
എസ്.പി.ബി.യുടെ വരവിനായി മാറ്റിവച്ച ഒരു സംഗീത പരിപാടിയും അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലാതെ പോവുകയായിരുന്നു. ന്യൂസ് 18 മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഗായകൻ ഉണ്ണി മേനോനാണ് അക്കാര്യം പറഞ്ഞത്. ഉണ്ണി മേനോൻ തന്നെ മുൻകൈയെടുത്താണ് എസ്.പി.ബി.യുടെ ആരോഗ്യനിലയോർത്ത് ആ പരിപാടി മാറ്റിവച്ച്, അദ്ദേഹവും കൂടി വന്ന ശേഷം മാത്രം നടത്താം എന്ന നിർദ്ദേശം മുന്നോട്ടു വച്ചത്. അപ്രകാരം പരിപാടി ഓഗസ്റ്റിൽ നിന്നും സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
"ഈ മാസം ജപ്പാനിലെ ടോക്കിയോ തമിഴ് സംഘം നടത്തുന്ന ഒരു ഓൺലൈൻ ഷോയുണ്ട്. കഴിഞ്ഞ മാസം വച്ചിരുന്ന ഷോയാണ്. ബാലു സാറിന് (എസ്.പി. ബാലസുബ്രഹ്മണ്യം) സുഖമില്ലാതാവുന്നത് അപ്പോഴാണ്. ഞാൻ തന്നെ പറഞ്ഞിട്ടാണ് അത് മാറ്റി വച്ചത്. അദ്ദേഹത്തിന്റെ ആ അവസ്ഥയിൽ നമ്മൾ ആഘോഷമായി പരിപാടി നടത്തുന്നത് ശരിയല്ല. സെപ്റ്റംബർ 19 ലേക്ക് മാറ്റി വച്ചു. അപ്പോഴേക്കും ബാലു സർ സുഖപ്പെടുമെന്ന വിശ്വാസത്തിലാണ്." സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഉണ്ണി മേനോൻ പറഞ്ഞ വാക്കുകൾ.
ഏറ്റവുമൊടുവിലായി എസ്.പി.ബി.യെ സന്ദർശിച്ചത് നടൻ കമൽ ഹാസനാണ്. അദ്ദേഹം 50 ദിവസം ചികിത്സയിൽ കഴിഞ്ഞ ഐ.സി.യു.വിൽ കയറി കണ്ട ശേഷം നില അതീവ ഗുരുതരമാണെന്ന് കമൽ ഹാസൻ അറിയിക്കുകയായിരുന്നു.