നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സുഖമായിരിക്കുന്നു, രണ്ടു ദിവസത്തിനകം ആശുപത്രി വിടും; കോവിഡ് ബാധിതനായ എസ്.പി. ബാലസുബ്രഹ്മണ്യം ഫേസ്ബുക് വീഡിയോയിൽ

  സുഖമായിരിക്കുന്നു, രണ്ടു ദിവസത്തിനകം ആശുപത്രി വിടും; കോവിഡ് ബാധിതനായ എസ്.പി. ബാലസുബ്രഹ്മണ്യം ഫേസ്ബുക് വീഡിയോയിൽ

  SP Balasubramaniam update on his condition after Covid | എസ്.പി. ബാലസുബ്രഹ്മണ്യം വീഡിയോയുമായി ഫേസ്ബുക്കിൽ

  എസ്.പി. ബാലസുബ്രഹ്മണ്യം

  എസ്.പി. ബാലസുബ്രഹ്മണ്യം

  • Share this:
   കോവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ പോയ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം വീഡിയോയുമായി ഫേസ്ബുക്കിൽ. താൻ സുഖമായിരിക്കുന്നുവെന്നും രണ്ടു ദിവസത്തിനകം വീട്ടിൽ തിരികെയെത്തുമെന്നും അദ്ദേഹം അറിയിച്ചു.

   നെഞ്ചിൽ മുറുക്കം അനുഭവപ്പെടുകയും വിട്ടുവിട്ട് പനിയും ജലദോഷവും വരികയും ചെയ്തപ്പോഴാണ് പരിശോധനയ്ക്ക് വിധേയനായത്. തീരെ ചെറിയ തോതിൽ മാത്രമേ കോവിഡ് ബാധയുള്ളൂ എന്ന് കണ്ടെത്തി. വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയാനായിരുന്നു ഡോക്‌ടർമാരുടെ നിർദ്ദേശം.   എന്നാൽ വീട്ടുകാരുടെ ഉത്ഖണ്ഠയും പരിചരണവും എല്ലാം ഉണ്ടാവാൻ ഇടയുള്ളത് കൊണ്ട് കുടുംബാംഗങ്ങളുടെ സുരക്ഷ മുൻനിർത്തി ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

   ഇപ്പോൾ സുഖമായിരിക്കുന്നു. തന്റെ ആരോഗ്യ സ്ഥിതി ഓർത്ത് ആകുലപ്പെടേണ്ട കാര്യമില്ല. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ വീട്ടിലേക്ക് പോകാൻ സാധിക്കും എന്നും ബാലസുബ്രഹ്മണ്യം അറിയിച്ചു.
   Published by:meera
   First published:
   )}