TRENDING:

കളരിമുറയിൽ മോഹൻലാൽ; 'ആറാട്ട്' സിനിമയുടെ പോസ്റ്ററിലെ മെയ് വഴക്കം

Last Updated:

മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും പോസ്റ്ററിലെ ഹൈലൈറ്റാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആരാധകരിൽ ആവേശം നിറച്ച് മോഹൻലാൽ ചിത്രം ആറാട്ടിന്റെ ഔദ്യോഗിക പോസ്റ്റർ. കളരിമുറയിലാണ് മോഹൻലാൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്ററിലെ ഫോട്ടോയും അതിന്റെ ഡിസൈനും മോഹൻലാലിന്റെ മെയ് വഴക്കം എടുത്തു കാട്ടുന്ന വിധത്തിലുള്ളതാണ്.
advertisement

നെയ്യാറ്റിൻകര ഗോപനായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. പൊടിപടലത്തിനിടയിൽ നിന്നും നിലത്ത് ചവിട്ടി ബാലൻസ് ചെയ്ത് മുകളിലേക്ക് ഉയരുന്ന വിധത്തിലാണ് പോസ്റ്ററിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. പിന്നിൽ ഗോപന്റെ വാഹനമായ വിന്റേജ് ബെൻസ് കാറും കാണാവുന്നതാണ്. You may also like:അനന്തരവന്റെ ലൈംഗികാഭ്യർത്ഥന നിരസിച്ചു; യുവതിയെ 22കാരൻ കൊന്നു [NEWS] Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു [NEWS] ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ [NEWS] തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേരായി നൽകിയിരിക്കുന്നത്. ഒരു അങ്കത്തിന് തയ്യാറായി നിൽക്കുന്നതു പോലെയാണ് ചിത്രത്തിൽ മോഹൻ ലാൽ പ്രത്യക്ഷപ്പെടുന്നത്.

advertisement

മാടമ്പി, ഗ്രാൻഡ് മാസ്റ്റർ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ബി ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണിത്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ. അതേസമയം, ചിത്രം ആക്ഷൻ - കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.

മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും പോസ്റ്ററിലെ ഹൈലൈറ്റാണ്. നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, രാഘവൻ, നന്ദു, ബിജു, പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
കളരിമുറയിൽ മോഹൻലാൽ; 'ആറാട്ട്' സിനിമയുടെ പോസ്റ്ററിലെ മെയ് വഴക്കം
Open in App
Home
Video
Impact Shorts
Web Stories