Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു
Last Updated:
മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷം വ്യവസായം തകർന്ന ബെയ്ഷാഴോ മാർക്കറ്റ് സംഘം സന്ദർശിച്ചു.
വുഹാൻ: കൊറോണ വൈറസ് പൊട്ടി പുറപ്പെട്ട ചൈനയിലെ വുഹാൻ മാർക്കറ്റ് ലോകാരോഗ്യ സംഘടനയുടെ അന്വേഷണസംഘം പരിശോധിച്ചു. ഒരു വർഷം മുമ്പ് ആദ്യത്തെ കൊറോണ വൈറസ് അണുബാധ റിപ്പോർട്ട് ചെയ്തത് ഇവിടെ നിന്ന് ആയിരുന്നു. ഹുനാൻ സീ ഫുഡ് മാർക്കറ്റിലും അന്വേഷണസംഘം എത്തി. കഴിഞ്ഞവർഷം ജനുവരി മുതൽ ഹുനാൻ മാർക്കറ്റ് സീൽ ചെയ്തിരിക്കുകയാണ്. ആളുകൾ കയറുന്നത് ഗാർഡുകൾ ബാരിക്കേഡ് കൊണ്ട് തടഞ്ഞതിനാൽ മറ്റുള്ളവർക്ക് മാർക്കറ്റിലേക്കുള്ള പ്രവേശനം വിലക്കി.
അതേസമയം, എങ്ങനെയാണ് ഈ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നതെന്നും നിരീക്ഷണം നടന്നു വരികയാണ്. രാഷ്ട്രീയപരമായ കാരണങ്ങളാൽ ഇക്കാര്യം അന്വേഷിക്കുന്നതിൽ ചൈന കാലവിളംബം വരുത്തിയിരുന്നു. കൊറോണ വൈറസ് ഇതുവരെ 20 ലക്ഷത്തിൽ അധികം ആളുകളെയാണ് കൊന്നത്. അതേസമയം, ഇത്രയധികം മനുഷ്യരെ കൊന്ന വൈറസിന്റെ ഉറവിടം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ലോകാരോഗ്യ സംഘടന.
You may also like:'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട് [NEWS]ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം [NEWS] ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ [NEWS]ദീർഘനാളത്തെ ആസൂത്രണത്തിന് ഒടുവിലാണ് ലോകാരോഗ്യ സംഘടന ഭാഗമായുള്ള സംഘം ഹുനാൻ മാർക്കറ്റിൽ എത്തിയത്. ഞായറാഴ്ചയാണ് സംഘം ഹുനാനിൽ എത്തിയത്. അതേസമയം, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ലോകാരോഗ്യ സംഘടനയെ പ്രതിനിധീകരിച്ച് എത്തിയ സംഘം തയ്യാറായില്ല. ചോദ്യങ്ങൾ ചോദിച്ചപ്പോൾ വാഹനത്തിൽ കയറിയ സംഘം കാറിന്റെ വിൻഡോ ഉയർത്തി ചോദ്യത്തിന് തടയിടുകയായിരുന്നു.
advertisement
മികച്ച ചിത്രം ലഭിക്കുന്നതിനായി ഒരു ഉയരമുള്ള ഗോവണിയിൽ ഇരുന്ന ഫോട്ടോഗ്രാഫർമാരോട് ഗോവണി ഇളക്കി പുറത്തു പോകാൻ സുരക്ഷ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഈ ആഴ്ച ആദ്യം സ്റ്റേറ്റ് മീഡിയ ഔട്ട്‌ലെറ്റ് ഗ്ലോബൽ ടൈംസ് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു, വൈറസിന്റെ ആദ്യകാല പ്രഭവകേന്ദ്രമെന്ന നിലയിൽ ഹുനന്റെ പ്രാധാന്യത്തെ കുറച്ചുകാണിച്ചു. ഹുനാൻ മാർക്കറ്റ് വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ ഉറവിടമല്ലെന്ന് അഭിപ്രായപ്പെട്ടു.
മഹാമാരിയുടെ ആദ്യഘട്ടത്തിൽ മാർക്കറ്റിൽ വിൽക്കുന്ന വന്യമൃഗങ്ങളെ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ അതിന്റെ വിൽപ്പനയെ തടസപ്പെടുത്തുകയും ചെയ്തു. അതേസമയം, എംപോറിയത്തിലെ ഒരു വ്യാപാരി പ്രദർശിപ്പിച്ച വിലനിലവാര പട്ടികയിൽ പാമ്പുകൾ, ജീവനുള്ള ചെറിയ ചെന്നായകുട്ടികൾ എന്നിവയുടെ വില ലഭ്യമായിരുന്നു. ഈ വിലനിലവാര പട്ടിക ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
advertisement
അതിനുശേഷം, വൈറസ് മറ്റെവിടെയെങ്കിലും ഉത്ഭവിച്ചിരിക്കാമെന്ന നിർദ്ദേശങ്ങൾക്കും രാജ്യത്തെ മാധ്യമങ്ങൾ പിന്തുണ നൽകി, പ്രാദേശിക അണുബാധകളുടെ പുനരുജ്ജീവനത്തെ കുറ്റപ്പെടുത്തി. ഞായറാഴ്ച രാവിലെ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം വുഹാനിലെ മറ്റൊരു സൈറ്റ് സന്ദർശിച്ചു. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷം വ്യവസായം തകർന്ന ബെയ്ഷാഴോ മാർക്കറ്റ് സംഘം സന്ദർശിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 31, 2021 4:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Covid 19 | കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ് WHO അന്വേഷണസംഘം സന്ദർശിച്ചു