ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ

Last Updated:

സംസ്ഥാനത്ത് ബ്ലൂ ഫ്ലാഗ് നേടിയ ഏക കടപ്പുറമാണ് കാപ്പാട്. കഴിഞ്ഞ മാസമായിരുന്നു കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത്.

കോഴിക്കോട്: പോർച്ചുഗീസുകാരനായ വാസ്കോഡ ഗാമ കപ്പലിറങ്ങിയ സ്ഥലമാണ് കോഴിക്കോട് ഉള്ള കാപ്പാട് ബീച്ച്. ചരിത്ര പ്രസിദ്ധമായ ഈ ബീച്ച് കാണാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. കഴിഞ്ഞയിടെ കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് പദവിയും കിട്ടിയിരുന്നു.
കോഴിക്കോട് നിവാസികൾ ആഹ്ലാദത്തോടെയാണ് അതിനെ വരവേറ്റത്. എന്നാൽ, ആ ആഘോഷം ഇപ്പോൾ ചെറിയ ഒരു വിഷമമമായി മാറിയിരിക്കുകയാണ് ഇവിടത്തുകാർക്ക്. പ്രത്യേകിച്ച് കാപ്പാട് ബീച്ചിനെ സ്നേഹിക്കുന്നവർക്കും ഒഴിവു കിട്ടുമ്പോൾ എല്ലാം അവിടെ പോയി ഇരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക്.
കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് പദവി കിട്ടിയത് ചുരുക്കത്തിൽ ഒരു ആപ്പ് ആയി മാറിയിരിക്കുകയാണെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. കാരണം ഇവിടുത്തെ പ്രവേശനഫീസും ഫോട്ടോഗ്രഫിക്കും മറ്റുമുള്ള ഫീസുകളുമാണ് അതിന് കാരണം.
You may also like:'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട് [NEWS]ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം [NEWS] ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ [NEWS]
മുതിർന്നവർക്ക് തന്നെ വിവിധ തരത്തിലുള്ള പ്രവേശനഫീസുകളാണ് ഇവിടെ ഉള്ളത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ആണ് പ്രവേശന നിരക്കും മറ്റും നിശ്ചയിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി കാപ്പാട് വാസ്കോഡ ഗാമ ബീച്ചിൽ ഒരു അറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
advertisement
നോട്ടീസ് ബോർഡിൽ പറയുന്ന പ്രവേശനനിരക്ക് ഇങ്ങനെ - മുതിർന്നവർ (സ്റ്റാൻഡേർഡ്) - 25, കുട്ടികൾ (സ്റ്റാൻഡേർഡ്) - 10, മുതിർന്നവർ (പ്രീമിയം) - 100, കുട്ടികൾ (പ്രീമിയം) - 50, പ്രദേശ വാസികൾ (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്) - 10, ഫോറിനർ - 150, ഫോറിൻ ചൈൽഡ് - 75, ഫോട്ടോഗ്രഫി / വീഡിയോഗ്രഫി - 1000, എന്നിങ്ങനെയാണ് കോഴിക്കോട് കാപ്പാട് ബീച്ചിലെ പ്രവേശന നിരക്കുകൾ.
സംസ്ഥാനത്ത് ബ്ലൂ ഫ്ലാഗ് നേടിയ ഏക കടപ്പുറമാണ് കാപ്പാട്. കഴിഞ്ഞ മാസമായിരുന്നു കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത്. അതേസമയം, ഡി ടി പി സിയുടെ ഈ ഉയർന്ന ടിക്കറ്റ് നിരക്കിനെ ട്രോളി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. കാപ്പാട് ബീച്ചിൽ ഇപ്പോൾ ആണ് വാസ്കോഡ ഗാമ വന്നിറങ്ങിയിരുന്നതെങ്കിൽ ഡി ടി പി സിക്ക് 150 രൂപ കൊടുക്കണമെന്ന് ആയിരുന്നു അത്.
advertisement
എന്നാൽ, വെറും ഒരു 150 രൂപ കൊടുത്താൽ വാസ്കോഡ ഗാമയ്ക്ക് കാപ്പാട് ഇറങ്ങാൻ പറ്റുമായിരുന്നില്ല. കാരണം, അദ്ദേഹത്തിനൊപ്പം 170 പേർ കാപ്പാട് എത്തിയ സംഘത്തിൽ ഉണ്ടായിരുന്നതായാണ് പറയുന്നത്. അതുകൊണ്ടു തന്നെ ഇന്നാണ് ഗാമ കാപ്പാട് വന്നതെങ്കിൽ ചുരുങ്ങിയത് 25500 രൂപ ഡി ടി പി സിക്ക് കൊടുക്കേണ്ടി വന്നേനെ എന്നാണ് പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബീച്ച് കാണാൻ 100 രൂപ; ഫോട്ടോ എടുക്കണമെങ്കിൽ 1000 കൂടി; വാസ്കോ ഡ ഗാമ വന്നിറങ്ങിയ കടപ്പുറത്തെ പിഴിച്ചിൽ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement