'എടാ' എന്നു വിളിച്ചാൽ 'എന്താടാ' എന്നു വിളികേൾക്കാൻ ആരെങ്കിലുമുള്ളത് നല്ലതാ! എന്നെഴുതിയ ദാസന്റെയും വിജയന്റെയും ചിത്രമുള്ള ഫ്രെണ്ട്ഷിപ്പ് ഡേ കാർഡ് പങ്കുവെച്ചുകൊണ്ടാണ് മോഹൻ ലാൽ ആശംസകൾ നേർന്നിരിക്കുന്നത്.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളാണ് ദാസനും വിജയനും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും മലയാളികളുടെ മനം കവർന്നത്. അബദ്ധങ്ങളിലൂടെ കുറ്റവാളികളെ പിടിച്ച് പൊലീസിലെത്തിയ ദാസനും വിജയനുമായെത്തിയത് മോഹൻലാലും ശ്രീനിവാസനുമാണ്.
TRENDING:'Kangana Ranaut|വീടിനു സമീപം വെടിയൊച്ച കേട്ടതായി നടി കങ്കണ റണൗട്ട്; പൊലീസ് പട്രോളിംഗ് ശക്തമാക്കി
advertisement
[PHOTO]Viral Video| ഉറങ്ങുന്നതിനിടെ ജീൻസിനകത്ത് മൂർഖൻ; 'അതിഥി' പോകാൻ യുവാവ് നിന്നത് ഏഴു മണിക്കൂറോളം
[NEWS]
ഇണക്കങ്ങളും പിണക്കങ്ങളുമായി മികച്ച സൗഹൃദത്തിന് ഉദാഹരണം കൂടിയാണ് ദാസനും വിജയനും. പരസ്പരം പാരകളാണെങ്കിലും അപകടങ്ങളിൽ ഒന്നിച്ച് നിൽക്കുകയും അവയെ ഒറ്റക്കെട്ടായി നേരിടുകയും ചെയ്ത ദാസനിലൂടെയും വിജയനിലൂടെയും മികച്ച സൗഹൃദം എങ്ങനെ ആയിരിക്കണം എന്നുകൂടി മനസിലാക്കാം. ഒരേ സ്വപ്നങ്ങളും ഒരേ മോഹങ്ങളുമായി മലയാളികളുടെ മനസുകീഴടക്കിയ നല്ല ചങ്ങാതിമാരാണ് ഇരുവരും.
ദാസനിലൂടെയും വിജയനിലൂടെയും വന്‍ വിജയം കൊയ്ത നാടോടിക്കാറ്റിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി സത്യൻ അന്തിക്കാട് തന്നെ സംവിധാനം ചെയ്ത പട്ടണപ്രവേശവും പ്രിയദർശൻ സംവിധാനം ചെയ്ത അക്കരെയക്കരെയക്കരെയും പുറത്തിറങ്ങി.