Viral Video| ഉറങ്ങുന്നതിനിടെ ജീൻസിനകത്ത് മൂർഖൻ; 'അതിഥി' പോകാൻ യുവാവ് നിന്നത് ഏഴു മണിക്കൂറോളം

Last Updated:

ഏഴ് മണിക്കൂറോളം പാന്റ്സിനുള്ളിൽ ഉണ്ടായിരുന്നിട്ടും പാമ്പ് യുവാവിനെ കടിച്ചില്ല എന്നതാണ് ഭാഗ്യം.

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടിക്കാത്തവർ ഇല്ല. വീടിനടുത്തോ പറമ്പിലോ പാമ്പിനെക്കണ്ടാൽ അതിനെ പിടിക്കുന്നതുവരെ സമാധാനവും ഉണ്ടാകില്ല. എന്നാൽ വസ്ത്രത്തിനുള്ളിൽ പാമ്പ് കയറിയാൽ എന്തായിരിക്കും അവസ്ഥ? പേടിച്ച് മരിച്ചു പോയിട്ടുണ്ടാകും.
അങ്ങനെയൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരുക്കുന്നത്. ഉറങ്ങിക്കിടക്കുന്നതിനിടെ ജീൻസിനകത്ത് മൂർഖൻ കയറിയതിനെ തുടർന്ന് കയറിയതു പോലെ തന്നെ പാമ്പിറങ്ങിപ്പോകുന്നതിന് യുവാവ് ഏഴ് മണിക്കൂറോളമാണ് നിന്നത്. ഉത്തർപ്രദേശിലെ മിർസാപൂരിലെ സുക്കന്തർപൂർ ഗ്രാമത്തിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ കുറച്ചൊന്നുമല്ല കാഴ്ചക്കാരിൽ ഞെട്ടലുണ്ടാക്കുന്നത്.
advertisement
[NEWS]
അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്ന ലൗകേഷ് എന്ന തൊഴിലാളിയുടെ വസ്ത്രത്തിനുള്ളിലാണ് മൂർഖൻ കയറിയത്. ഇലക്ട്രിക് പോസ്റ്റുകളും വയറുകളും മറ്റും സ്ഥാപിക്കുന്നതിന് എത്തിയതായിരുന്നു തൊഴിലാളുി സംഘം. ഉറക്കത്തിനിടെ പാന്റ്സിനുള്ളിൽ പാമ്പ് കയറിയെന്ന് മനസിലായതോടെ ലൗകേഷ് ഒരു തൂണിൽ പിടിച്ച് ഒറ്റ നിൽപ്പ് ആയിരുന്നു.
advertisement
ഏഴു മണിക്കൂറോളമാണ് ലൗകേഷ് ഇങ്ങനെ നിന്നത്. ഇതിനിടെ ഗ്രാമവാസികൾ പാമ്പു പിടിത്തക്കാരനെ അന്വേഷിച്ച് കണ്ടെത്തികൊണ്ടുവന്നു. ഇതിനിടെ പ്രദേശവാസികളും പൊലീസും സ്ഥലത്തെത്തി. പാമ്പ് പിടിത്തക്കാരനെത്തി ലൗകേഷിന്റെ പാന്‍റ്സ് കീറി പാമ്പിന് പുറത്തേക്ക് പോകാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. ഏഴ് മണിക്കൂറോളം പാന്റ്സിനുള്ളിൽ ഉണ്ടായിരുന്നിട്ടും പാമ്പ് യുവാവിനെ കടിച്ചില്ല എന്നതാണ് ഭാഗ്യം.
advertisement
കൗശിക് ദത്ത എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിലാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ വൈറലായിരിക്കുകയാണ്. യുവാവിന്റെ ധൈര്യത്തെ പ്രശംസിക്കുന്ന കമന്റുകളും വന്നിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video| ഉറങ്ങുന്നതിനിടെ ജീൻസിനകത്ത് മൂർഖൻ; 'അതിഥി' പോകാൻ യുവാവ് നിന്നത് ഏഴു മണിക്കൂറോളം
Next Article
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement