TRENDING:

അവതാരകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം

Last Updated:

അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. സ്റ്റേഷന്‍ ജാമ്യത്തിലാണ് നടനെ മരട് പൊലീസ് വിട്ടയച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.
advertisement

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്‍കുന്നതിനിടെയാണ് ശ്രീനാഥ് ഭാസി വനിതാ അവതാരകരോട് മോശമായി പെരുമാറിയത്. ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ശ്രീനാഥ് ഭാസി തെറിവിളിക്കുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. മൂന്ന് ക്യാമറകളും ഓഫാക്കിച്ച ശേഷം ശ്രീനാഥ് ഭാസി വളരെ മോശമായ ഭാഷയില്‍ അസഭ്യം പറയുകയായിരുന്നു.

Also Read-നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

സിനിമയുടെ പ്രമോഷന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതുപ്രകാരം അഭിമുഖത്തിനായി അങ്ങോട്ടുപോകുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറഞ്ഞു. മോശമായി പെരുമാറിയതോടെ അഭിമുഖം അവസാനിപ്പിച്ച് മടങ്ങിപ്പോകാന്‍ ഒരുങ്ങിയ തങ്ങളെ തിരികെവിളിച്ച് സോറി പറഞ്ഞശേഷം വീണ്ടും അപമര്യാദയായി പെരുമാറിയതായി പരാതിക്കാര്‍ പറയുന്നു.

advertisement

Also Read-'ഞാനെന്തു ചെയ്താലും വേദനിപ്പിച്ച് ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാടു പേരുണ്ട്'; സൈബര്‍ ആക്രമണത്തില്‍ ഭാവനയുടെ പ്രതികരണം

ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ശ്രീനാഥ് ഭാസിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നടന്‍ സാവകാശം തേടിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ മാറ്റിവെച്ചിരുന്നു. അതിനിടെയാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തതിരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
അവതാരകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം
Open in App
Home
Video
Impact Shorts
Web Stories