നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

Last Updated:

ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ശ്രീനാഥ് ഭാസിക്ക് നോട്ടീസ് നൽകിയിരുന്നു

ശ്രീനാഥ് ഭാസി
ശ്രീനാഥ് ഭാസി
കൊച്ചി: ഓൺലൈൻ അവതാരകയെ അസഭ്യം പറഞ്ഞെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ശ്രീനാഥ് ഭാസിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. ശ്രീനാഥ് ഭാസി ഇപ്പോഴും മരട് പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്.
ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകുന്നതിനിടെയാണ് ശ്രീനാഥ് ഭാസി വനിതാ അവതാരകരോട് മോശമായി പെരുമാറിയത്. ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ശ്രീനാഥ് ഭാസി തെറിവിളിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു. മൂന്ന് ക്യാമറകളും ഓഫാക്കിച്ച ശേഷം ശ്രീനാഥ് ഭാസി വളരെ മോശമായ ഭാഷയിൽ അസഭ്യം പറയുകയായിരുന്നു.
സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി അണിയറപ്രവർത്തകർ ആവശ്യപ്പെട്ടതുപ്രകാരം അഭിമുഖത്തിനായി അങ്ങോട്ടുപോകുകയായിരുന്നുവെന്ന് പരാതിക്കാർ പറഞ്ഞു. മോശമായി പെരുമാറിയതോടെ അഭിമുഖം അവസാനിപ്പിച്ച് മടങ്ങിപ്പോകാൻ ഒരുങ്ങിയ തങ്ങളെ തിരികെവിളിച്ച് സോറി പറഞ്ഞശേഷം വീണ്ടും അപമര്യാദയായി പെരുമാറിയതായി പരാതിക്കാർ പറയുന്നു. ഇതേത്തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. ശ്രീനാഥ് ഭാസിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും വനിതാ അവതാരകർ പരാതി നൽകിയിട്ടുണ്ട്.
advertisement
ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ശ്രീനാഥ് ഭാസിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നടൻ സാവകാശം തേടിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ മാറ്റിവെച്ചിരുന്നു. അതിനിടെയാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്.
Actor Sreenath Bhasi arrested for outraging the modesty of woman on the complaint of an anchor from a YouTube channel
മലയാളം വാർത്തകൾ/ വാർത്ത/Film/
നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ
Next Article
advertisement
ഒരു വർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
ഒരുവർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
  • ഒരു വർഷം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്താൻ 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ കോടതി വിമർശിച്ചു.

  • 5 കോടി രൂപ ആവശ്യപ്പെടുന്നത് അമിതമാണെന്നും ഇത് കടുത്ത ഉത്തരവുകൾക്ക് കാരണമാകുമെന്നും കോടതി.

  • ഇരു കക്ഷികൾക്കും സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശം നൽകി.

View All
advertisement