'ഞാനെന്തു ചെയ്താലും വേദനിപ്പിച്ച് ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാടു പേരുണ്ട്'; സൈബര്‍ ആക്രമണത്തില്‍ ഭാവനയുടെ പ്രതികരണം

Last Updated:

ടോപ്പിനടിയില്‍ വസ്ത്രമില്ലെന്ന തരത്തിലും കൈ ഉയര്‍ത്തുമ്പോള്‍ കാണുന്നത് ശരീരമാണെന്നുമുള്ള രീതിയിലായിരുന്നു ഭാവനയ്ക്കെതിരായ പ്രചാരണം.

വസ്ത്രധാരണത്തിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി ഭാവന. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയ ഭാവനയുടെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നതിന് പിന്നാലെയായിരുന്നു ധരിച്ചിരുന്ന വേഷത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.
ടോപ്പിനടിയില്‍ വസ്ത്രമില്ലെന്നായിരുന്നു പ്രചാരണം. ടോപ്പിനു താഴെ ദേഹത്തോടു ചേര്‍ന്നു കിടക്കുന്ന ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമാണു ഭാവന ധരിച്ചിരുന്നത്. എന്നാല്‍ ടോപ്പിനടിയില്‍ വസ്ത്രമില്ലെന്ന തരത്തിലും കൈ ഉയര്‍ത്തുമ്പോള്‍ കാണുന്നത് ശരീരമാണെന്നുമുള്ള രീതിയിലായിരുന്നു ഭാവനയ്ക്കെതിരായ പ്രചാരണം.
ഇതിന് പിന്നാലെയാണ് ഭാവന തന്നെ ഇതിനെതിരെ രംഗത്തെത്തിയത്. താന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് അറിയാമെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഭാവന കുറിച്ചു. അങ്ങനെയാണ് അവര്‍ക്ക് സന്തോഷം കിട്ടുന്നതെങ്കില്‍ അതില്‍ താന്‍ തടസം നില്‍ക്കില്ലെന്നും ഭാവന പോസ്റ്റില്‍ പറയുന്നു.
advertisement
advertisement
ഭാവനയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
എല്ലാം ശെരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്പോള്‍, എന്റെ പ്രിയപെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റി വെക്കാന്‍ നോക്കുമ്പോളും, ഞാന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങള്‍ക്കു സന്തോഷം കിട്ടുന്നത് എങ്കില്‍ അതിലും ഞാന്‍ തടസം നില്‍ക്കില്ല.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഞാനെന്തു ചെയ്താലും വേദനിപ്പിച്ച് ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാടു പേരുണ്ട്'; സൈബര്‍ ആക്രമണത്തില്‍ ഭാവനയുടെ പ്രതികരണം
Next Article
advertisement
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തിന് എസ്‌ഐടിക്ക് ഹൈക്കോടതി ഒരു മാസംകൂടി അനുവദിച്ചു
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തിന് എസ്‌ഐടിക്ക് ഹൈക്കോടതി ഒരു മാസംകൂടി അനുവദിച്ചു
  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് ഹൈക്കോടതി എസ്‌ഐടിക്ക് ഒരു മാസം കൂടി സമയം അനുവദിച്ചു.

  • എഫ്‌ഐആർ പകർപ്പിനായി ഇഡിക്ക് വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി.

  • അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അടച്ചിട്ട കോടതി മുറിയില്‍ പരിശോധിച്ചു.

View All
advertisement