ഇതിനെ തുടർന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ആന്തരിക രക്ത സ്രാവം കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം ഐസിയുവിൽ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ് ലീസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. കഴിഞ്ഞ ദിവങ്ങളിൽ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് പിറവത്തെ സെറ്റിൽ വെച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്.
advertisement
സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റിരുന്നു. ഇതാണ് പരിക്കിന് കാരണം. കടുത്ത വയറു വേദന ഉണ്ടായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യദു പുഷ്‍പാകരനും രോഹിതും ചേർന്ന് രചന നിർവ്വഹിക്കുന്ന ചിത്രമാണ് കള. ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.