കേരളത്തിൽ സിനിമ ഷൂട്ടിംഗ് ഉടനില്ല; സീരിയൽ ഷൂട്ടിംഗ് തുടങ്ങി

Last Updated:

സിനിമ സെറ്റുകളിൽ അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും അടക്കം 50 പേർക്കാണ് അനുമതി. സീരിയൽ ഷൂട്ടിംഗിന് ഇത് 25 പേരായി നിജപ്പെടുത്തി. എന്നാൽ, ഷൂട്ടിംഗ് പുനരാരംഭിക്കാൻ ഇപ്പോഴുള്ള ഇളവുകൾ മതിയാകില്ല എന്നാണ് ചലച്ചിത്ര പ്രവർത്തകരുടെ നിലപാട്.

കൊച്ചി: ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കേണ്ടതില്ലെന്ന് ചലച്ചിത്ര സംഘടനകളുടെ തീരുമാനം. അതേസമയം, സീരിയലുകളുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പ്രതിഫലം കുറയ്ക്കണമെന്ന് അഭിനേതാക്കളോട് ആവശ്യപ്പെടാൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു.
ലോക്ക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിലാണ് കേരളത്തിൽ സിനിമ, സീരിയൽ ഷൂട്ടിംഗുകൾ പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്. സ്റ്റുഡിയോകളിലെ ഷൂട്ടുകൾക്കും ഇൻഡോർ ഷൂട്ടുകൾക്കുമായിരുന്നു അനുമതി.
You may also like:ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാശ്രമം; വില്ലേജ് ഓഫീസറടക്കം നാല് പേർ അറസ്റ്റിൽ [NEWS]'സ്മോൾ അടിച്ചുള്ള മനഃസമാധാനം മതിയോ? പ്രാർത്ഥന കൊണ്ടുള്ളത് വേണ്ടേ?' കെ. മുരളീധരൻ എം പി [NEWS] ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ചവർ അഴിയെണ്ണും; സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു [NEWS]
സിനിമ സെറ്റുകളിൽ അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും അടക്കം 50 പേർക്കാണ് അനുമതി. സീരിയൽ ഷൂട്ടിംഗിന് ഇത് 25 പേരായി നിജപ്പെടുത്തി. എന്നാൽ, ഷൂട്ടിംഗ് പുനരാരംഭിക്കാൻ ഇപ്പോഴുള്ള ഇളവുകൾ മതിയാകില്ല എന്നാണ് ചലച്ചിത്ര പ്രവർത്തകരുടെ നിലപാട്.
advertisement
ഇൻഡോർ ഷൂട്ടിന് അനുമതി ലഭിച്ചതിന് പിന്നാലെ സീരിയലുകളുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിട്ടുണ്ട്. കോവിഡ് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിഷേഷൻ. പ്രതിഫലം കുറയ്ക്കണമെന്ന് താരങ്ങളോട് ആവശ്യപ്പെടാനാണ് തീരുമാനം. ഈ ആഴ്ച്ച അസോസിയേഷൻ യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Film/
കേരളത്തിൽ സിനിമ ഷൂട്ടിംഗ് ഉടനില്ല; സീരിയൽ ഷൂട്ടിംഗ് തുടങ്ങി
Next Article
advertisement
ക്ലാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊല്ലാം? ചാറ്റ് ജിപിടിയോട് ചോദിച്ച 13കാരൻ അറസ്റ്റിൽ
ക്ലാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊല്ലാം? ചാറ്റ് ജിപിടിയോട് ചോദിച്ച 13കാരൻ അറസ്റ്റിൽ
  • 13കാരൻ ക്ലാസിനിടെ കൂട്ടുകാരനെ കൊല്ലാൻ ചാറ്റ്ജിപിടിയോട് ചോദിച്ചതിനെ തുടർന്ന് അറസ്റ്റിലായി.

  • ചാറ്റ്ജിപിടി ചോദ്യം കണ്ടെത്തിയ എഐ സംവിധാനം സ്കൂൾ കാംപസിലെ പോലീസിനെ ഉടൻ അലെർട്ട് ചെയ്തു.

  • വിദ്യാർത്ഥിയുടെ ചോദ്യം കണ്ടെത്തിയ ഗാഗിൾ സംവിധാനം സ്കൂളുകളിൽ നിരീക്ഷണ സാങ്കേതികവിദ്യ ചർച്ചയാക്കി.

View All
advertisement