സിനിമയിലെ ഹീറോ റീല്‍ ഹീറോ ആയി മറരുതെന്ന് കോടതി പറഞ്ഞു. ഒരു ലക്ഷം രൂപ പിഴ രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലടയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നികുതി അടച്ച് ആരാധകര്‍ക്ക് മാതൃകയാകണമെന്ന് ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ബിഗില്‍ സിനിമ നിര്‍മ്മാണ കമ്പനിയുടെ പക്കലുള്ള കണക്കും നടന്‍ കൈപ്പറ്റിയ തുകയും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു.
'ബിഗില്‍' സിനിമയുടെ നിര്‍മാതാവും എജിഎസ് സിനിമാസ് ഉടമയുമായ അന്‍പുച്ചെഴിയന്റെ വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത 65 കോടി രൂപ കണ്ടെടുത്തെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.
ചെന്നൈയിലെ വസതിയില്‍ നിന്ന് 50 കോടി രൂപയും മധുരയിലെ വസതിയില്‍ നിന്ന് 15 കോടി രൂപയും പിടിച്ചെടുത്തിരുന്നു.
ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നിര്‍മ്മാണ കമ്പനിയുടെ പക്കലുള്ള കണക്കും നടന്‍ കൈപ്പറ്റിയ തുകയും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നത്.
