സീമ പറയുന്നത് ഇങ്ങനെ. ജൂണ്‍ 10നാണ് കോവിഡ് നെഗറ്റീവായത്. പിന്നീട് റൂമിലേക്ക് മാറ്റിയപ്പോള്‍ പനി കൂടി. ഉടന്‍ തന്നെ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. വായിലൂടെ ശ്വാസം കൊടുക്കുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടായി. കഫം തുപ്പാന്‍ കഴിയാത്ത അവസ്ഥ കൂടിയായി. അങ്ങനെ ട്രെക്യോസ്റ്റമി ചെയ്തു. തൊണ്ടയില്‍ കൂടിയാണ് ഓക്സിജന്‍ നല്‍കിയിരുന്നത്.
ന്യുമോണിയ പിടികൂടിയതോടെ സ്ഥിതി വീണ്ടും ഗുരുതരമായി. ഒരു രീതിയിലും കഫം പുറത്തേക്ക് എടുക്കാന്‍ കഴിയാതെയായി. വില കൂടിയ ആന്റി ബയോട്ടിക്കായിരുന്നു നല്‍കിയിരുന്നത്. രക്തത്തില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്നു. ഓക്സിജന്‍ സപ്പോര്‍ട്ട് എപ്പോഴും വേണമായിരുന്ന അവസ്ഥ. തൊണ്ടയില്‍ ട്യൂബ് ഇട്ടിരിക്കുന്നതിനാല്‍ സംസാരിക്കാന്‍ കഴിയാതെ വന്നു.
advertisement
ശ്രീചിത്രയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് സാമ്പത്തിക കാര്യങ്ങളില്‍ കുറച്ച് ആശ്വാസമുണ്ടായിരുന്നു. കൊടുക്കാന്‍ കഴിയുന്നതില്‍ ഏറ്റവും നല്ല ചികിത്സയാണ് കൊടുക്കുന്നത്. വില കൂടിയ ആന്റി ബയോട്ടിക്കാണ് ഇപ്പോള്‍ കൊടുക്കുന്നത്. ഇപ്പോള്‍ ബെഡ് സോര്‍ വന്നുതുടങ്ങി. ഇത് വന്ന് കഴിഞ്ഞാല്‍ ഉറപ്പായും ഇന്‍ഫെക്ഷന്‍ വരും. രക്തത്തില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്നു. എന്താണ് പറയേണ്ടതെന്നറിയില്ല. അവള്‍ക്കു വേണ്ടി ഡോക്ടര്‍മാരും പരിശ്രമിക്കുന്നു. വീട്ടിലേക്ക് കൊണ്ടുവന്നാലും ഓക്സിജന്‍ സപ്പോര്‍ട്ട് എപ്പോഴും വേണമെന്നാണ് പറയുന്നത്.
കീമോ ചികിത്സ തുടങ്ങി. ആര്‍സിസിയില്‍ കൊണ്ട് പോകാന്‍ പറ്റാത്ത അവസ്ഥയായത് കൊണ്ട് ഇപ്പോള്‍ കാണിക്കുന്ന ആശുപത്രിയില്‍ തന്നെയാണ് കീമോ ചെയ്യുന്നത്. തൊണ്ടയില്‍ ട്യൂബ് ഇട്ടിരിക്കുന്നതിനാല്‍ സംസാരിക്കാന്‍ കഴിയില്ല. ശരിക്കും പറഞ്ഞാല്‍ എന്താണ് ചെയ്യേണ്ടതെന്നറിയില്ല. കാല്‍ചുവട്ടിലെ മണ്ണുകള്‍ എല്ലാം ഒലിച്ചു പോവുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്ന് സീമ പറഞ്ഞിരുന്നത്.