TRENDING:

വേദനയില്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയായി; നടി ശരണ്യ അന്തരിച്ചു

Last Updated:

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നടി ശരണ്യ ശശി (33) അന്തരിച്ചു. കാൻസർ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ശരണ്യ
ശരണ്യ
advertisement

കോവിഡും പിന്നാലെ ന്യുമോണിയയും ബാധിച്ച് ശരണ്യയുടെ സ്ഥിതി അതീവ ഗുരുതരവാസ്ഥയിലായിരുന്നു. 36 ദിവസത്തിലേറെയായി ശരണ്യ ആശുപത്രിയില്‍ കഴിയുകയാണെന്നും കീമോ തുടങ്ങിയതായും ശരണ്യയുടെ സുഹൃത്തും നടിയുമായ സീമ ജി നായര്‍ യു ട്യൂബ് വീഡിയോയില്‍ മുമ്പ് പറഞ്ഞിരുന്നു.

മെയ് 23 നാണ് ശരണ്യയെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റി. ജൂൺ 10ന് കോവിഡ് നെഗറ്റീവായി റൂമിലേക്ക് മാറ്റിയെങ്കിലും അന്ന് രാത്രി തന്നെ പനി കൂടി വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റി.

advertisement

ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയ മാറി ശരണ്യ വീട്ടിൽ തിരിച്ചെത്തി. പിന്നീട് രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സിനിമാ- സീരിയൽ നടിയായ ശരണ്യയ്ക്ക് 2012 ലാണ് ബ്രെയിൻ ട്യൂമർ തിരിച്ചറിയുന്നത്. നിരവധി തവണ ട്യൂമറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് പൊരുതി തിരിച്ചുവന്ന ശരണ്യ അനേകം പേർക്ക് മാതൃകയും പ്രചോദനവുമായിരുന്നു. ഏഴു തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ വീണ്ടും ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതായി കഴിഞ്ഞ മാർച്ചിൽ യൂട്യൂബ് ചാനലിൽ അമ്മ പറഞ്ഞിരുന്നു.

advertisement

Also Read-നടി ശരണ്യ കടന്നു പോയത് അതിവേദനയുടെ കാലത്തിലൂടെ; നേരിട്ടത് അസാധാരണമായ വെല്ലുവിളികള്‍

ശരണ്യ തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ പങ്കിടുന്ന യൂട്യൂബ് ചാനലിൽ വന്ന് അമ്മയാണ് ഈ വിവരം പറഞ്ഞത്. സ്കാനിംഗ് റിപ്പോർട്ടിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്.  ഏവരുടെയും പ്രാർത്ഥന തേടിയും ഇതുവരെ അകമഴിഞ്ഞ് സഹായിച്ചവരോടുള്ള നന്ദി അറിയിച്ചുമാണ് ശരണ്യയുടെ അമ്മ യൂട്യൂബ് വീഡിയോയിൽ എത്തിയത്.

തുടർച്ചയായ ചികിത്സ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവർക്ക് സിനിമ – സീരിയൽ മേഖലയിൽ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപ്പുകളും ചേർന്ന് വീടു നിർമിച്ചു നൽകുകയും മറ്റുമുള്ള സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു.

advertisement

ശസ്ത്രക്രിയകൾക്കിടെ പലപ്പോഴായി ടെലിവിഷൻ സീരിയൽ, ആൽബം രംഗങ്ങളിൽ ശരണ്യ തന്റേതായ തിരിച്ചു വരവുകൾ നടത്തിയിരുന്നു. 'ഛോട്ടാ മുംബൈ' എന്ന ചിത്രത്തിൽ മോഹൻലാലിൻറെ സഹോദരിയുടെ വേഷം ചെയ്തിരുന്നു.

തുടരെത്തുടരെയുള്ള ശസ്ത്രക്രിയകൾ ശരണ്യയുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചു. 2019 ൽ ചെയ്ത ഏറ്റവും ഒടുവിലത്തെ ശസ്ത്രക്രിയയ്ക്കു ശേഷം വളരെ ബുദ്ധിമുട്ടിയാണ് എഴുന്നേറ്റു നടക്കാനുള്ള സ്ഥിതിയിലേക്കെത്തിയത്.

ചികിത്സയ്ക്കിടിയിലും തന്റെ യൂട്യൂബ് ചാനലിലൂടെ സജീവമായിരുന്നു ശരണ്യ. തനിക്ക് ലഭിച്ച ചികിത്സാ സഹായത്തിന്റെ ഒരു പങ്ക് പ്രളയബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Film/
വേദനയില്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയായി; നടി ശരണ്യ അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories