സുശാന്തിന്റെ മരണശേഷം അനാഥമായ കടലിന് അഭിമുഖമായുള്ള ഫ്ലാറ്റ് ഇപ്പോഴും പുതിയ താമസക്കാരനെ ലഭിക്കാതെ കാത്തിരിപ്പിലാണ്. ഫ്ലാറ്റിലേക്ക് പുതിയ താമസക്കാരെ ക്ഷണിച്ചു കൊണ്ട് ഉടമ പരസ്യം നൽകിയെങ്കിലും ഇവിടെ താമസിക്കാൻ ആരും മുന്നോട്ടുവരുന്നില്ല. മുംബൈയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറായ റഫീഖ് മെർച്ചന്റ് വാടകക്കാരെ തേടിക്കൊണ്ട് ഫ്ലാറ്റിലെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പ്രതിമാസം അഞ്ച് ലക്ഷം രൂപയാണ് ഈ ആഢംബര ഫ്ലാറ്റിന്റെ വാടക.
ഒരു എൻആർഐയാണ് ഫ്ലാറ്റിന്റെ യഥാർത്ഥ ഉടമ. സുശാന്തിന്റെ മരണത്തോടെ ഇനി ബോളിവുഡ് താരങ്ങൾക്ക് ഈ ഫ്ലാറ്റ് വാടകയ്ക്ക് നൽകില്ലെന്നാണ് ഉടമയുടെ നിലപാട്. ഏതെങ്കിലും ബിസിനസ്സുകാരെയാണ് വാടകക്കാരായി പ്രതീക്ഷിക്കുന്നത്. എന്നാൽ ഫ്ലാറ്റിൽ താമസിക്കാൻ തയ്യാറായി ആരും ഇതുവരെ റിയൽ എസ്റ്റേറ്റ് മാനേജരെ സമീപിച്ചിട്ടില്ല.
advertisement
ഈ ഫ്ലാറ്റിൽ താമസിക്കാൻ ആളുകൾ ഭയക്കുന്നതാണ് വാടകക്കാരെ കിട്ടാത്തതിനു കാരണമായി റഫീഖ് മെർച്ചന്റ് പറയുന്നത്. പരസ്യം കണ്ട് താത്പര്യം അറിയിച്ച് ആരെങ്കിലും എത്തിയാൽ തന്നെ സുശാന്ത് സിംഗ് മരിച്ചത് ഈ ഫ്ലാറ്റിൽ വെച്ചാണെന്ന് അറിയുമ്പോൾ പിന്തിരിയുകയാണ്. ഫ്ലാറ്റ് സന്ദർശിക്കാൻ പോലും മുമ്പ് ആരും തയ്യാറായിരുന്നില്ല. ഇപ്പോൾ പലരും വന്ന് ഫ്ലാറ്റ് നോക്കി പോകുന്നുണ്ടെങ്കിലും ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നും റഫീഖ് മെർച്ചന്റെ പറയുന്നു.
Also Read- ‘ഷൈൻ പുറത്തേക്കുള്ള വാതിലാണെന്ന് കരുതി കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതാണ്’: സോഹൻ സീനുലാൽ
ഫ്ലാറ്റിന്റെ ഉയർന്ന വാടകയും പുതിയ താമസക്കാരെ ലഭിക്കാത്തതിനു ഒരു കാരണമാണ്. വാടകയിൽ വിട്ടുവീഴ്ച്ച ചെയ്യാൻ ഉടമയും തയ്യാറല്ല. വാടക കുറച്ചിരുന്നെങ്കിലും ഇതിനകം പുതിയ വാടകക്കാരനെ കിട്ടുമായിരുന്നുവെന്നാണ് റിയൽ എസ്റ്റേറ്റ് മാനേജർ പറയുന്നത്. വാടകക്കാർ അതേ പ്രദേശത്ത് സമാനമായ വലുപ്പത്തിലുള്ള മറ്റേതെങ്കിലും ഫ്ലാറ്റ് വാങ്ങാനാണ് താത്പര്യപ്പെടുന്നത്. കാരണം ഈ ഫ്ലാറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അകപ്പെടാൻ ആർക്കും താത്പര്യമില്ല.
Also Read- പൈലറ്റ് പരാതി നൽകിയില്ല; കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ച ഷൈൻ ടോമിനെതിരെ കൂടുതൽ നടപടിയുണ്ടാകില്ല
ഫ്ലാറ്റ് നോക്കാൻ വരുന്നവരോട് ആദ്യം തന്നെ സുശാന്ത് താമസിച്ചിരുന്ന സ്ഥലമാണെന്ന് പറയാറുണ്ട്. ചിലർക്ക് അതൊരു പ്രശ്നമല്ല. എന്നാൽ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇടപാടിൽ നിന്ന് പിന്തിരിപ്പിക്കും. ഇപ്പോൾ ബോളിവുഡ് താരങ്ങൾക്ക് ഫ്ലാറ്റ് നൽകില്ലെന്ന നിലപാടിലാണ് ഉടമ. എത്ര വലിയ താരമായാലും തീരുമാനത്തിൽ മാറ്റമില്ലെന്നും ഉടമ പറയുന്നു.
2019 ലാണ് സുശാന്ത് കടലിന് അഭിമുഖമായുള്ള ഈ ഫ്ലാറ്റിലേക്ക് താമസം മാറുന്നത്. 3,600 സ്ക്വയർ ഫീറ്റുള്ള ഫ്ലാറ്റിൽ പ്രതിമാസം 4.51 ലക്ഷം രൂപയായിരുന്നു സുശാന്ത് നൽകിയിരുന്നത്. നാല് മുറികളുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണിത്. മുംബൈ ബാന്ദ്ര വെസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റിന് 5 ലക്ഷം രൂപയാണ് പുതിയ വാടക.
