'ഷൈൻ പുറത്തേക്കുള്ള വാതിലാണെന്ന് കരുതി കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതാണ്': സോഹൻ സീനുലാൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ദുബായ് എത്തിയ ദിവസം മുതല്‍ നിരന്തരമായി പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നെന്നും രാത്രിയിലേക്കും നീണ്ട പരിപാടികള്‍ മൂലം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ എല്ലാവരും ക്ഷീണിതരായിരുന്നെന്നും സോഹന്‍
കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ വാര്‍ത്തയിൽ പ്രതികരണവുമായി സംവിധായകൻ സോഹൻ സീനുലാൽ. കോക്പിറ്റില്‍ കയറാൻ ശ്രമിച്ചെന്ന വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ദുബായ് എത്തിയ ദിവസം മുതല്‍ നിരന്തരമായി പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നെന്നും രാത്രിയിലേക്കും നീണ്ട പരിപാടികള്‍ മൂലം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ എല്ലാവരും ക്ഷീണിതരായിരുന്നെന്നും സോഹന്‍ പറയുന്നു.
രാവിലെ വിമാനത്തില്‍ എത്തിയപ്പോള്‍ പിന്നിലെ ഒഴിഞ്ഞ സീറ്റുകളില്‍ ഒന്നില്‍ ഷൈന്‍ കിടക്കാന്‍ ശ്രമിച്ചു. ടേക്ക് ഓഫ് സമയത്ത് കിടക്കാന്‍ അനുവദിക്കില്ലെന്ന് ജീവനക്കാർ പറഞ്ഞു. തുടർന്ന് വിമാനത്തിൽ നിന്ന് പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ പുറത്തേക്കുള്ള വാതിൽ എന്നും കരുതി കോക്ക്പിറ്റിന്റെ വാതിൽ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.
തുടർന്ന് ജീവനക്കാര്‍ തടയുകയും പുറത്തേക്കുള്ള വാതില്‍ കാണിച്ച് കൊടുക്കുകയും ചെയ്തതോടെ ഷൈന്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നുവെന്നും സോഹന്‍ പറഞ്ഞു. വിസിറ്റ് വിസ ആയതിനാല്‍ അതില്‍ എക്സിറ്റ് അടിച്ചതിനാല്‍ തുടര്‍ന്നുള്ള വിമാനത്തില്‍ പോരാന്‍ കഴിയാതിരുന്നതാണ് പിന്നീട് തെറ്റായ വാര്‍ത്തകള്‍ക്ക് കാരണമായി സോഹൻ പറഞ്ഞു.
advertisement
സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്‍ത ഭാരത സര്‍ക്കസ് എന്ന സിനിമയുടെ പ്രൊമോഷനുവേണ്ടിയാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഷൈന്‍ ടോം ചാക്കോ ദുബൈയില്‍ എത്തിയത്. അബദ്ധത്തിലാണ് കോക്പിറ്റിൽ കയറാനിടയായതെന്നാണ് ഷൈൻ ടോം ചാക്കോ വിമാനത്താവള അധികൃതർക്ക് നൽകിയ വിശദീകരണം.എയർ ഇന്ത്യയുടെ എ ഐ 934 വിമാനത്തിൽ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തിൽ കയറിയപ്പോഴായിരുന്നു കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2022 12:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഷൈൻ പുറത്തേക്കുള്ള വാതിലാണെന്ന് കരുതി കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതാണ്': സോഹൻ സീനുലാൽ