പൈലറ്റ് പരാതി നൽകിയില്ല; കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ച ഷൈൻ ടോമിനെതിരെ കൂടുതൽ നടപടിയുണ്ടാകില്ല

Last Updated:

അബദ്ധത്തിലാണ് കോക്പിറ്റിൽ കയറാനിടയായതെന്നാണ് ഷൈൻ ടോം ചാക്കോ വിമാനത്താവള അധികൃതർക്ക് നൽകിയ വിശദീകരണം

ദുബായ്: വിമാനത്തിന്റെ കോക്പീറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കൂടുതൽ നടപടിയുണ്ടാകില്ല. കോക് പിറ്റിൽ കയറാൻ ശ്രമിച്ച സംഭവത്തിൽ പൈലറ്റ് പരാതി നൽകാതിരുന്നതും ഷൈനിന് അനുകൂലമായി. അബദ്ധത്തിലാണ് കോക്പിറ്റിൽ കയറാനിടയായതെന്നാണ് ഷൈൻ ടോം ചാക്കോ വിമാനത്താവള അധികൃതർക്ക് നൽകിയ വിശദീകരണം.
വിശദീകരണം മുഖവിലയ്ക്കെുടുത്ത അധികൃതർ താരത്തെ വിട്ടയച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. എയർ ഇന്ത്യയുടെ എ ഐ 934 വിമാനത്തിൽ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തിൽ കയറിയപ്പോഴായിരുന്നു കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്.
കോക് പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടിരുന്നു, അനുവദിച്ച സീറ്റിൽ നിന്ന് മാറി ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിൽ ഇരിക്കാൻ നടൻ ശ്രമിച്ചതായും ആരോപണമുണ്ട്. താരത്തിനെ ഇറക്കിയശേഷം മുക്കാൽ മണിക്കൂറോളം വൈകിയാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചത്.
advertisement
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് എയർ ഇന്ത്യാ വിമാന അധികൃതരാണ് ഷൈൻ ടോം ചാക്കോയെ പുറത്താക്കിയത്. വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ വെച്ച് നടനെ മെഡിക്കൽ പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു.
ഷൈനിന്റെ വിസയുടെ കാലാവധി തീർന്നതിനാൽ പുതിയ വിസിറ്റ് വീസയെടുത്ത ശേഷമാണ് താരത്തിന് വിമാനത്താവളത്തിന് പുറത്തിറങ്ങാൻ ആയത്. കഴിഞ്ഞ ദിവസം റിലീസായ ‘ഭാരത സർക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് താരം ദുബായിൽ എത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
പൈലറ്റ് പരാതി നൽകിയില്ല; കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ച ഷൈൻ ടോമിനെതിരെ കൂടുതൽ നടപടിയുണ്ടാകില്ല
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement