വീട് പണി കഴിഞ്ഞപ്പോൾ ഒരു കപ്പേള പോലെയായിരുന്നെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. ഇത് നിരവധി പേർ ചോദിക്കാൻ തുടങ്ങിയതോടെ പള്ളിയോ ക്ഷേത്രമോ ആണെന്ന് കരുതി ആരെങ്കിലും പൈസ കാണിക്കയായി ഇട്ടാൽ അതുകൊണ്ട് വയസുകാലത്ത് ജീവനിക്കാമല്ലോ എന്നായിരുന്നു മറുപടി.
എന്നാൽ ആളുകളുടെ ചോദ്യത്തിന് മറുപടി ഇതായിരുന്നെങ്കിലും പിന്നീട് ബുദ്ധിമുട്ടിലാക്കി തുടങ്ങി. ഒരു സിനിമ സെറ്റിൽ നെടുമുടി വേണുവിനോട് ഇക്കാര്യം പറയുകയുണ്ടായി. തുടർന്ന് താമസിക്കുന്ന സ്ഥലം എന്ന് അർഥം വരുന്ന പാർപ്പിടം എന്ന് വീടിനു മുൻപിൽ പേരെഴുതി വയ്ക്കാൻ നിർദേശിക്കുകയായിരുന്നു.
advertisement
പിന്നീട് തെക്കേ അങ്ങാടിയിൽ 2 വീടുകൾ വച്ചപ്പോഴും പാർപ്പിടം എന്നു തന്നെ ഇന്നസെന്റ് പേരിട്ടു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Mar 27, 2023 9:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇന്നസെന്റിന്റെ വീടുകൾക്കെല്ലാം ഒരേ പേര് 'പാര്‍പ്പിടം'; കണ്ടാൽ പള്ളി പോലെ; ക്രെഡിറ്റ് നെടുമുടിയ്ക്കെന്ന് ഇന്നസെന്‍റ്
