ഇന്നസെന്റിന്റെ ഓർമകളുമായി മോഹൻലാൽ. വേദനകളുടെ കാലത്ത് അദ്ദേഹം ചേർത്തു പിടിച്ചു നിർത്തി. എന്നെ ഒരാളും അതുപോലെ ചേർത്തു നിർത്തിയിട്ടില്ലെന്ന് മോഹൻലാല്‍ പറയുന്നു. ഒരു ഫോൺ വിളികൊണ്ടുപോലും സമാധാനിപ്പിക്കാൻ അദ്ദേഹത്തിനാകും.
മിക്ക ദിവസവും വിളിക്കും. അതെല്ലാം അവസാനിക്കുന്നതു ചിരിയിലാണ്. മിക്കപ്പോഴും ഞാൻ നിൽക്കുന്ന സ്ഥലത്ത് ഉറക്കെ ചിരിക്കാനാകാത്ത അവസ്ഥ വരുമ്പോൾ ഫോൺ വയ്ക്കാൻ പറയുമെന്ന് അദ്ദേഹം പറയുന്നു.
‘ഒരു അപകടത്തിൽ ചേട്ടന്റെ തലച്ചോറിലെ കുറെ ദ്രാവകം നഷ്ടമായി. അതുകൂടി ഉണ്ടായിരുന്നുവെങ്കിൽ എന്തായിരുന്നു അവസ്ഥയെന്ന്’ തമാശരൂപേണ പറയാറുണ്ടായിരുന്നതായി മോഹൻലാൽ ഓർമ്മിക്കുന്നു. അബോധാവസ്ഥയിലേക്കു പോകുന്നതിനു തൊട്ടു മുൻപുള്ള ദിവസവും സംസാരിച്ചു. ശബ്ദം വളരെ ക്ഷീണിച്ചിരുന്നു. ഒന്നും പറയാനാകാത്ത അവസ്ഥ.
അപ്പോഴും എന്തോ തമാശയാണു പറഞ്ഞു തുടങ്ങിയത്. എനിക്കതു പൂർണമായും കേൾക്കാനായെന്നു തോന്നുന്നില്ല. തല ഉയർത്തിനിന്നാണു ചേട്ടൻ യാത്രയായിരിക്കുന്നത്. സിനിമയിൽ, രാഷ്ട്രീയത്തിൽ, വ്യക്തി ജീവിതത്തിൽ മോഹിച്ചതെല്ലാം നേടി. നേടി. ഇത്രയും മോഹിച്ചതു നേടിയ ആരുണ്ടാകാനാണെന്ന് മോഹൻലാൽ ചോദിക്കുന്നു. മനോരമയോട് പ്രതികരിക്കുകയായിരുന്നു മോഹൻലാല്‍
ഇന്നസന്റ് എന്ന പേര് ചേട്ടനല്ലാതെ മറ്റാർക്കും ചേരില്ലെന്നു തോന്നിയിട്ടുണ്ട്. എന്തു പറഞ്ഞും പറ്റിക്കാമായിരുന്നു. ശബ്ദം മാറ്റി വിളിച്ചും അല്ലാതെയുമെല്ലാം എത്രയോ തവണ പറ്റിച്ചിട്ടുണ്ട്. എന്നെയും കഥകളിലൂടെ പറ്റിച്ചിട്ടുണ്ടെന്ന് മോഹൻലാൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.