"ദക്ഷിണ കൊറിയയുമായി ഒരുപാടു പ്രശ്നങ്ങള്‍ നമുക്കുണ്ട്. അതിനിടയിലാണ് ഇപ്പോള്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കിയിരിക്കുന്നത്. ആ സിനിമ അത്ര നല്ലതായിരുന്നോ? എനിക്കറിയില്ല"- ട്രംപിന്റെ വാക്കുകൾ.
ALSO READ: EXCLUSIVE INTERVIEW| ട്രാൻസിൽ തുടക്കം; ഫഹദിനൊപ്പം ആദ്യ മലയാള ചിത്രം ചെയ്യാൻ പ്ലാനുമായി ഗൗതം മേനോൻ
കൊളോറാഡോ സ്പ്രിങ്സിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഓസ്കറിനെതിരെ ട്രംപ് ജനങ്ങളോടു സംസാരിച്ചത്. മികച്ച വിദേശ ചിത്രം മാത്രമായിരുന്നെങ്കിൽ സഹിക്കാമായിരുന്നു. ഇതിപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് തന്നെ കൊടുത്തിരിക്കുകയാണെന്നും ട്രംപ് പറയുന്നു.
advertisement
മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ ബ്രാഡ് പിറ്റിനെതിരേയും ട്രംപ് സംസാരിച്ചു. രാവിലെ എഴുന്നേറ്റ് വെറുതെ എന്തെങ്കിലും പറയുന്ന നടന്‍ എന്നാണ് ട്രംപ് ബ്രാഡ് പിറ്റിനെ കുറിച്ച് പറഞ്ഞത്. താൻ ബ്രാഡ് പിറ്റ് ആരാധകൻ അല്ലെന്നും ട്രംപ്.
ട്രെപിന്റെ പ്രസ്താവനക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ട്രംപിന് സിനിമ മനസ്സിലായില്ല. അദ്ദേഹത്തിന് വായിക്കാന്‍ അറിയില്ലായിരിക്കും എന്നാണ് പാരസൈറ്റിന്റെ യു എസ് വിതരണം ഏറ്റെടുത്ത നിയോണ്‍ ട്വീറ്റ് ചെയ്തത്.