2020 ഡിസംബര്‍ 10ന് ആത്മഹത്യയ്ക്കെതിരെ തൂരിഗൈ ഫേസബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. . ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും നാം മരിച്ചാല്‍ മറ്റൊരാള്‍ക്ക് ഒരു അണുപോലും നഷ്ടമാകുന്നില്ല. നമ്മള്‍ മരിച്ചാല്‍ നമുക്ക് നഷ്ടമാകുന്നത് നമ്മുടെ ജീവിതം സന്തോഷം ആനന്ദം- തൂരിഗൈ കുറിച്ചു.
'നിന്‍റെ ഉപദേശം എന്തുകൊണ്ട് നീ അനുസരിച്ചില്ല' എന്നാണ് ഈ കുറിപ്പ് പങ്കുവച്ച് എ.ആര്‍ റൈഹാന പ്രതികരിച്ചത്. തൂരിഗൈയ്‌ക്കൊപ്പമുള്ള ചിത്രവും ഇതോടൊപ്പം റൈഹാന പങ്കുവച്ചു. ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണിതെന്നും റൈഹാന വേദനയോടെ പറഞ്ഞു.
advertisement
സെപ്റ്റംബര്‍ 9ന് ചെന്നൈ അരുമ്പാക്കം എം.എം.ഡി.എ. കോളനി തിരുപ്പൂര്‍ കുമാരന്‍ സ്ട്രീറ്റിലെ വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് തൂരിഗൈയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് ജീവനൊടുക്കിയതെന്നായിരുന്നു പ്രാഥമിക വിവരം. മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
എംബിഎ ബിരുദധാരിയായ തൂരിഗൈ നിരവധി തമിഴ് സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിക്കുകയും പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. നിരവധി തമിഴ് നടന്മാരുടെ സ്റ്റൈലിസ്റ്റായിരുന്ന തൂരിഗൈ 2020-ൽ അവർ "ബീയിംഗ് വിമൻ" എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ ആരംഭിച്ചിരുന്നു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച സ്ത്രീകളുമായി അഭിമുഖങ്ങൾ ഇതിലൂടെ അവര്‍ പ്രസിദ്ധീകരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
