TRENDING:

Bigg Boss Malayalam | ബിഗ് ബോസ് വീട് പൂട്ടി അധികൃതർ; ദൃശ്യങ്ങൾ പുറത്ത്

Last Updated:

Authorities seal Bigg Boss Malayalam venue in Chennai | ബിഗ് ബോസ് മലയാളം വീട് പൂട്ടി മത്സരാർത്ഥികളെ പുറത്തെത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോവിഡ് സ്ഥിതിക്ക് ശമനമുണ്ടാവുന്ന പക്ഷം ഷോ പുനഃരാരംഭിക്കും എന്ന് സംഘാടകർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈയിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന ബിഗ് ബോസ് വീട് പൂട്ടി അധികൃതർ. മോഹൻലാൽ അവതാരകനായ ഷോയുടെ 95-ാം ദിവസമാണ് ചിത്രീകരണം അവസാനിപ്പിച്ചത്. ഫൈനൽ ഷോയ്ക്കു ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ചിത്രീകരണം നിർത്തിയത്. തമിഴ്നാട് സർക്കാർ ആരോഗ്യവിഭാഗത്തിന്റെ നിർദ്ദേശപ്രകാരമാണ് ഷോ നിർത്തിയത്. ചെന്നൈയിലെ ഇ.വി.പി. ഫിലിം സിറ്റി ആയിരുന്നു ലൊക്കേഷൻ.
advertisement

കോവിഡ് സ്ഥിതിക്ക് ശമനമുണ്ടായാൽ ഷോ പുനഃരാരംഭിക്കും എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

ചേമ്പറാമ്പാക്കത്തുള്ള സെറ്റിൽ എട്ടുപേർ കോവിഡ് പോസിറ്റീവ് ആയെന്ന് 'ദി ഹിന്ദു' റിപ്പോർട്ടിൽ പറയുന്നു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം സിനിമ ടി.വി ഷോ ചിത്രീകരണം തടഞ്ഞതിനിടയിലും ബിഗ് ബോസ് തുടരുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. റവന്യു അധികൃതരുടെ നേതൃത്വത്തിലെ സംഘവും പോലീസും ചേർന്ന് മത്സരാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ഒഴിപ്പിക്കുകയായിരുന്നു. ആർ.ഡി.ഒ. പ്രീതി പാർകവി നൽകുന്ന വിശദീകരണവുമുണ്ട്.

advertisement

"നിരോധനമുണ്ടായിട്ടും ഷൂട്ടിംഗ് നടക്കുകയായിരുന്നു. അതിനാൽ, പകർച്ചവ്യാധി സമയത്ത് ചിത്രീകരണം നിരോധിച്ച സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഞങ്ങൾ അവിടം ഒഴിപ്പിച്ച് മുദ്രവയ്ക്കുകയായിരുന്നു," എന്ന് പ്രീതി പാർകവി പറഞ്ഞു.തമിഴ്നാട് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം പരിപാടി രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചിരുന്നു. എന്നാൽ ഇതിനിടയിലാണ് സെറ്റിൽ കോവിഡ് ബാധയുണ്ടായി എന്ന വിവരം പുറത്തുവന്നത് .

ഇപ്പോൾ അധികൃതരെത്തി ബിഗ് ബോസ് വീട് പൂട്ടി ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്തിറങ്ങിക്കഴിഞ്ഞു. മത്സരാർത്ഥികളെ പുറത്തെത്തിച്ചു ഹോട്ടലിലേക്ക് മാറ്റുന്നുണ്ട്. ബിഗ് ബോസ് വിക്കിപീഡിയ വിവരങ്ങൾ അനുസരിച്ച് എട്ടു പേരെ വീട്ടിലയച്ചിട്ടുണ്ട്. (വീഡിയോ ചുവടെ)

advertisement

കോവിഡ് ബാധിച്ചവർ സെറ്റിന് പുറത്ത് ജോലി ചെയ്യുന്നവരാണെന്നായിരുന്നു റിപ്പോർട്ട്. ഇവർ മത്സരാർത്ഥികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നില്ല എന്നും. 2021 ഫെബ്രുവരി 14ന് 14 മത്സരാർത്ഥികളുമായിട്ടാണ് ഷോയുടെ തുടക്കം. ഷോയിൽ നിന്നും എലിമിനേറ്റ് ആയവർ ഒഴികെയുള്ളവരെ ചിത്രീകരണം അവസാനിച്ചതോടെ ഹോട്ടലിലേക്ക് മാറ്റി. ബിഗ് ബോസ് മലയാളം രണ്ടാം സീസൺ കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടർന്ന് അവസാനിപ്പിച്ചിരുന്നു.

നിലവിൽ മണിക്കുട്ടൻ, ഡിംപൽ ബാൽ, അനൂപ് കൃഷ്ണൻ, ഋതുമന്ത്ര, റംസാൻ, സായി വിഷ്ണു, നോബി മാർക്കോസ്, കിടിലം ഫിറോസ് എന്നിവരായിരുന്നു മത്സരാർത്ഥികൾ. രമ്യ പണിക്കർ, സൂര്യ ജെ.മേനോൻ എന്നിവരാണ് ഏറ്റവും ഒടുവിൽ എലിമിനേറ്റ് ചെയ്യപ്പെട്ടവർ. ഫിറോസ് സജ്‌ന- മിഷേൽ, ഏഞ്ചൽ തോമസ്, രമ്യ പണിക്കർ എന്നിവർ വൈൽഡ് കാർഡ് എൻട്രിയിലൂടെ മത്സരാർത്ഥികളായവരാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Video of authorities closing down Bigg Boss Malayalam season 3 venue in Chennai has been out. The contestants were shifted to a nearest hotel. Lockdown violations has been cited by the authorities as a reason to shut down. There were reports that eight people working on the location turned Covid positive 

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Bigg Boss Malayalam | ബിഗ് ബോസ് വീട് പൂട്ടി അധികൃതർ; ദൃശ്യങ്ങൾ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories