പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്. സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസ്കാരചടങ്ങുകളിൽ സംബന്ധിച്ചു.
ശിവമണി, വിധു പ്രതാപ്, ജാസി ഗിഫ്റ്റ്, സ്റ്റീഫൻ ദേവസി തുടങ്ങി നിരവധി സുഹൃത്തുക്കളാണ് തൈക്കാട് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. വിതുമ്പലോടെയാണ് ബാലഭാസ്ക്കറിനെ കലാകേരളം യാത്രയാക്കിയത്.
തന്ത്രികൾ നിലച്ചു; നിലയ്ക്കാതെ നാദം
സെപ്തംബർ 25നുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു ബാലഭാസ്കർ. തിങ്കളാഴ്ച പുലർച്ചെ 12.50 നായിരുന്നു ബാലഭാസ്കർ മരിച്ചത്. മകൾ തേജസ്വിനി ബാല അപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മി ചികിത്സയിൽ തുടരുകയാണ്.
advertisement
ഇനിയില്ല...വയലിനിലെ ആ മാന്ത്രിക സ്പർശം
ചെറുപ്രായത്തിൽ ഒപ്പമുള്ള കുട്ടികൾ അക്ഷരങ്ങൾ എഴുതാനും വായിക്കാനും തുടങ്ങിയ പ്രായത്തിൽ വേദികളിൽ മാന്ത്രികവിസ്മയം തീർത്തുതുടങ്ങിയ വിരലുകളാണ് ബാലഭാസ്കറിന്‍റേത്. ആ വിരലുകൾ പിന്നെയും എത്രയോ വേദികളിൽ, പുരുഷാരങ്ങൾക്ക് മുന്നിൽ സംഗീതധാരയായി ഒഴുകി. 40ാം വയസിൽ ആ വിരലുകൾ നിലയ്ക്കുമ്പോഴും സംഗീതലോകത്ത് തന്‍റേതായ ഒരിടം സൃഷ്ടിച്ചാണ് ബാലഭാസ്കർ മടങ്ങിയത്.