നിലവില്‍ താൻ ഓകെ ആണെന്നും വരും ദിവസങ്ങളിൽ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റിൽ എല്ലാവരുടെയും പിന്തുണയ്ക്ക് താരം മുൻകൂറായി നന്ദി അറിയിച്ചിട്ടുണ്ട്.
എനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം എല്ലാവരെയും അറിയിക്കേണ്ടത് എന്റെ കടമയാണ്. ഞാൻ ഓകെയാണ് മറ്റ് ലക്ഷണങ്ങൾ ഒന്നും തന്നെയില്ല. ഡോക്ടർമാരുടെയും മറ്റ് അതോറിട്ടികളുടെയും നിർദേശപ്രകാരം വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്നു. ഇനി ഹോം ക്വാറന്റീനിൽ തുടരും. എല്ലാവരുടെയും പിന്തുണയ്ക്ക് മുൻകൂറായി നന്ദി രേഖപ്പെടുത്തുന്നു. വരും ദിവസങ്ങളിൽ ആരോഗ്യ വിവരം നിങ്ങളുമായി പങ്കുവയ്ക്കും. ഇപ്പോഴുള്ളത് അസാധാരണവും അപ്രതീക്ഷിതവുമായ സമയമാണ്. ഈ വൈറസിന് മനുഷ്യന് അതിജീവിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരുപാട് സ്നേഹത്തോടെ, അർജുൻ- അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
advertisement
നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ അദ്ദേഹത്തിന് വേഗം സുഖമാകാൻ ആശംസകൾ നേർന്നിട്ടുണ്ട്. അർജുൻ കപൂറിന്റെ സഹോദരിയും നടിയുമായ ജാൻവി കപൂർ ഹൃദയത്തിന്റെ ആകൃതിയുള്ള ഇമോജിയാണ് കമന്റായി നൽകിയിരിക്കുന്നത്.
കൃതി സനോൻ, സഞ്ജയ് ദത്ത് എന്നിവർക്കൊപ്പം പാനിപ്പത്ത് എന്ന ചിത്രത്തിലാണ് അർജുൻ കപൂർ അവസാനമായി വേഷമിട്ടത്. സെയ്ഫ് അലിഖാൻ, യാമി ഗൗതം, ജാക്വലിൻ ഫെർണാണ്ടസ് എന്നിവർ അഭിനയിക്കുന്ന കോമഡി ഹൊറർ ചിത്രം ഭൂത് പൊലീസ്, രാകുൽ പ്രീത് സിംഗ്, ജോൺ എബ്രഹാം, അദിതി റാവു ഹൈദരി എന്നിവർക്കൊപ്പം റൊമാന്റിക് ചിത്രം എന്നിവയാണ് അർജുൻ കപൂറിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.