Covid 19 | വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് ടെസ്റ്റിന് 5000 രൂപ; പ്രത്യേക സൗകര്യമൊരുക്കി ഡൽഹി വിമാനത്താവളം
- Published by:Anuraj GR
- news18-malayalam
Last Updated:
ലബോറട്ടറിയിൽ ശേഖരിച്ച സാമ്പിളുകളുടെ ഫലങ്ങൾ 4-6 മണിക്കൂറിനുള്ളിൽ ലഭ്യമാകും. ഫലങ്ങൾ സ്ഥിരീകരിക്കുന്നതുവരെ യാത്രക്കാരെ വെയിറ്റിംഗ് ലോഞ്ചിൽ നിരീക്ഷണത്തിലാക്കും
ന്യൂഡൽഹി: വിദേശത്തുനിന്ന് എത്തുന്നവർക്ക് ഡൽഹി വിമാനത്താവളത്തിൽ കോവിഡ് 19 ടെസ്റ്റിന് പ്രത്യേക സൗകര്യം. 5000 രൂപയ്ക്ക് ആർടി-പിസിആർ ടെസ്റ്റ് ചെയ്യുന്നതിനുള്ള സജ്ജീകരണമാണ് അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ 3 ൽ ഒരുക്കിയത്. ആഭ്യന്തര വിമാന സർവീസുകളിൽ വരുന്ന യാത്രക്കാർക്കായി ടെർമിനൽ 3 ന് എതിർവശത്ത് മൾട്ടി ലെവൽ കാർ പാർക്കിംഗ് ഏരിയയിലാണ് കോവിഡ് ടെസ്റ്റിനുള്ള സൗകര്യം സജ്ജമാക്കും.
advertisement
advertisement
വിദേശത്തുനിന്ന് എത്തി ആഭ്യന്തര സർവീസുകളിൽ പോകേണ്ട യാത്രക്കാർ, ഇന്ത്യയിൽ പ്രവേശിപ്പിക്കുന്നതിന് 96 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവ് പരിശോധന ഫലം വേണമെന്ന നിർദേശം നിലവുണ്ടായിരുന്നു. ഈ നിബന്ധന അടുത്തിടെ മാറ്റിയിരുന്നു. ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് 96 മണിക്കൂർ മുമ്പുള്ള നിർബന്ധിത കോവിഡ് -19 പരിശോധന ഒഴിവാക്കിയത് ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസം പകരുന്നതാണ്.
advertisement
ഡൽഹി വിമാനത്താവളത്തിലെ പരിശോധനയ്ക്ക് 5000 രൂപയാണ് ഈടാക്കുന്നത്. ഫലം വരുന്നതുവരെ വെയ്റ്റിങ്ങ് റൂമിൽ താമസിക്കുന്നതിന് ഉൾപ്പടെയുള്ള നിരക്കാണിത്. ഇന്ത്യയിൽ വന്നിറങ്ങിയ ശേഷം ആഭ്യന്തര വിമാന സർവീസുകൾ നടത്തേണ്ട അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ കോവിഡ്-19 പരിശോധിക്കാൻ അവസരമുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ആർടി-പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ, അന്തർദ്ദേശീയ യാത്രക്കാർക്ക് ആഭ്യന്തര വിമാനത്തിൽ കയറാൻ അനുവദിക്കും, കൂടാതെ അത്തരക്കാർക്ക് യാതൊരുവിധ ക്വറന്‍റീനും വിധേയരാകേണ്ടതില്ലെന്ന് മന്ത്രാലയത്തിൻറെ ഉത്തരവിൽ പറയുന്നു.
advertisement
advertisement
ടെർമിനൽ 3 ലെ മൾട്ടി ലെവൽ കാർ പാർക്കിംഗിൽ (എംഎൽസിപി) 3,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കോവിഡ് പരിശോധന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇത്തരത്തിലുള്ള ആദ്യത്തെ ക്രമീകരണമാണിത്. യാത്രയ്ക്ക് 96 മണിക്കൂർ മുമ്പ് നടത്തിയ ഒരു ആർടി-പിസിആർ പരിശോധനയിൽ അന്താരാഷ്ട്ര യാത്രക്കാരന് ഫലം നെഗറ്റീവാണെങ്കിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്‍റീന് വിധേയരാകേണ്ടതില്ലെന്ന് ഓഗസ്റ്റ് 2 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.