TRENDING:

'അധികാരം അഹങ്കാരവുമായി ഏറ്റുമുട്ടുമ്പോൾ ഒരു സ്ഫോടനം പ്രതീക്ഷിക്കുക'; ഷെയ്ൻ നിഗമിന്റെ 'എൽ ക്ലാസിക്കോ' വരുന്നു

Last Updated:

മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ കൂടി ഷെയർ ചെയ്തിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെയ്ൻ നിഗം (Shane Nigam) നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. 'എൽ ക്ലാസിക്കോ' (El Classico) എന്നാണ് ചിത്രത്തിന്റെ പേര്. 'അധികാരം അഹങ്കാരവുമായി ഏറ്റുമുട്ടുമ്പോൾ ഒരു സ്ഫോടനം പ്രതീക്ഷിക്കുക' എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ ഷെയ്ൻ നിഗം പങ്കു വച്ചത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ കൂടി ഷെയർ ചെയ്തിട്ടുണ്ട്. നവാഗതനായ റോഷ് റഷീദ് ആണ് 'എൽ ക്‌ളാസ്സിക്കോ'യുടെ സംവിധാനം നിർവഹിക്കുന്നത്.
എൽ ക്ലാസിക്കോ
എൽ ക്ലാസിക്കോ
advertisement

Also read: സ്രഷ്‌ടാവിന്‌ പ്രണാമമർപ്പിച്ച് ആരോമൽ ചേകവരെത്തി; എം.ടിയുടെ ചിത്രത്തിന് മുന്നിൽ ആദരവുമായി സുരേഷ് ഗോപി

ചെമ്പൻ വിനോദും അനുപമ പരമേശ്വരനുമാണ് ഷെയ്ൻ നിഗത്തിനോടൊപ്പം എൽ ക്ലാസിക്കോയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമീർ സുഹൈലും രോഹിത് റെജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കഠിന കഠോരമീ അണ്ഡകടാഹം, ആഭ്യന്തര കുറ്റവാളി എന്നീ ചിത്രങ്ങൾക്ക് ശേഷം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് എൽ ക്ലാസിക്കോയുടെ നിർമ്മാണം നിർവഹിക്കുന്നത്. പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: El Classico is an upcoming Malayalam movie starring Shane Nigam in the lead role. First look poster from the film has arrived with a catchline 'When authority clashes with arrogance, expect an explosion.' Debut director Rosh Rasheed is directing the film

മലയാളം വാർത്തകൾ/ വാർത്ത/Film/
'അധികാരം അഹങ്കാരവുമായി ഏറ്റുമുട്ടുമ്പോൾ ഒരു സ്ഫോടനം പ്രതീക്ഷിക്കുക'; ഷെയ്ൻ നിഗമിന്റെ 'എൽ ക്ലാസിക്കോ' വരുന്നു
Open in App
Home
Video
Impact Shorts
Web Stories