കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും തിയേറ്ററിലെത്തി സിനിമ കണ്ടിരുന്നു. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്ത ചിത്രം കളക്ഷൻ റെക്കോഡുകൾ തകർത്ത് മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിച്ചത്.
Also Read- Jailer|’വിനായകന്റെ സിനിമ’ ; രജനികാന്തിന്റെ ജയിലറിനെ പുകഴ്ത്തി മന്ത്രി വി ശിവന്‍കുട്ടി
മോഹൻലാൽ ആദ്യമായി രജനികാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശിവ്‌രാജ് കുമാറും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. രജനി കാന്തിന്റെ 169-ാം ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.
Also Read- ‘മോഹൻലാല്‍ സാര്‍ എന്നെ വിളിച്ചു; ഗംഭീരമായെന്ന് പറഞ്ഞു’; തുറന്ന് പറഞ്ഞ് ‘ജയിലർ’ സംവിധായകൻ നെല്‍സണ്‍
വിജയ് നായകനായെത്തിയ ‘ബീസ്റ്റ്’ എന്ന സിനിമയ്ക്ക് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. സ്റ്റണ്ട് ശിവ ആക്ഷനും വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രാഹണവും നിർവഹിക്കുന്നു. മലയാളി താരം വിനായകനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. കഴിഞ്ഞദിവസം ചിത്രത്തിലെ വില്ലൻവേഷത്തിലത്തിയ വിനായകന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നിരുന്നു. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലറെന്നും വിനായകന്റെ സിനിമയാണിതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
രമ്യ കൃഷ്ണൻ, ബോളിവുഡ് താരം ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.