വിജയ് ഫോൺവിളിച്ച് അഭിനന്ദിച്ചു; 'ജയിലർ' കണ്ട് നല്ലവാക്കുകളുമായി മുഖ്യമന്ത്രി സ്റ്റാലിനും; സംവിധായകൻ നെൽസണ് കൈയടി
- Published by:Rajesh V
- news18-malayalam
Last Updated:
ബീസ്റ്റിന്റെ പരാജയ ശേഷം വിമർശനങ്ങളുടെ കൂരമ്പുകളേറ്റ സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റെ ഉഗ്രൻ മടങ്ങിവരവ്
ചെന്നൈ: തമിഴ്നാട്ടിലും കേരളത്തിലുമെല്ലാം ജയിലർ തരംഗമാണ്. തിയേറ്ററുകളില്‍ ഉത്സപ്രതീതിയും സകല റെക്കോഡുകളും തകർത്ത് മുന്നേറുകയാണ് ചിത്രം. ഇത് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ തിരിച്ചുവരവ് മാത്രമല്ല. ബീസ്റ്റിന്റെ പരാജയ ശേഷം വിമർശനങ്ങളുടെ കൂരമ്പുകളേറ്റ സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റെ ഉഗ്രൻ മടങ്ങിവരവ് കൂടിയാണ്.
advertisement
ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിറഞ്ഞ സദസിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് നിറഞ്ഞാടിയ ചിത്രത്തിൽ മോഹൻലാലും ശിവരാജ് കുമാറും മാസ് എൻട്രി നടത്തിയതോടെ തെന്നിന്ത്യയാകെ ആവേശത്തിലാണ്. എങ്ങും ജയിലറിന് ആശംസ പ്രവാഹം ഉയരുകയാണ്. മലയാളിതാരം വിനായകൻ ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. സിനിമ കണ്ടവരൊക്കെ വിനായകന്റെ പ്രകടനത്തെ പ്രശംസകൊണ്ട് മൂടുകയാണ്.
advertisement
ജയിലർ ആവേശം കൊടുമ്പിരി കൊണ്ടിരിക്കെ സിനിമ കണ്ടിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നെൽസൺ ദിലീപ് കുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. "ജയിലർ കണ്ടതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സാറിന് വളരെ നന്ദി. എല്ലാ അഭിനന്ദനങ്ങൾക്കും പ്രോത്സാഹനത്തിനും നന്ദി സർ. അഭിനേതാക്കളും അണിയറപ്രവർത്തകരും നിങ്ങളുടെ വാക്കുകളിൽ ശരിക്കും സന്തുഷ്ടരാണ്", എന്നാണ് നെൽസൺ ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്റ്റാലിനൊപ്പം ഉള്ള ഫോട്ടോയും നെൽസൺ ഷെയർ ചെയ്തിട്ടുണ്ട്.
advertisement
advertisement
advertisement