കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ചിത്രം 'വാരിയംകുന്നന്റെ' പിന്നാലെ നടൻ പൃഥ്വിരാജിന് നേരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കരിയറിൽ ആദ്യമായാണ് ആഷിഖ് അബുവും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയുമായാണ് വാരിയകുന്നൻ പ്രഖ്യാപിച്ചത്. 2021 മുതൽ ചിത്രീകരണം ആരംഭിക്കാൻ പോവുന്ന ചിത്രം എന്നാണ് പ്രഖ്യാപനവേളയിൽ പറഞ്ഞിട്ടുള്ളത്.
Also See- Prithviraj | വാരിയംകുന്നൻ: പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം രൂക്ഷം
മലയാള സിനിമയിൽ മുൻപും പറഞ്ഞിട്ടുള്ള വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നായകനാവുന്ന കഥയാണ് ആഷിഖ് അബു ചിത്രം. 1921ലെ മലബാർ കലാപത്തിലെ പ്രധാനിയായിരുന്നു ഹാജി.
advertisement
Also Read- മലയാള സിനിമയിലെ ആദ്യ വാരിയംകുന്നൻ പൃഥ്വിരാജല്ല; സംവിധായകൻ ആഷിഖ് അബുവുമല്ല
ഇക്കഴിഞ്ഞ ദിവസം സിനിമ പ്രഖ്യാപിച്ച ശേഷം പൃഥ്വിരാജിന് എതിരേ മാത്രമല്ല, താരങ്ങൾ കൂടിയായ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണം വന്നു. സിനിമാ പ്രഖ്യാപനത്തിനൊപ്പം നൽകിയ കുറിപ്പ് അടിസ്ഥാനമാക്കിയാണ് പ്രധാനമായും വിമർശനമുയർന്നത്.
"ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു," എന്നായിരുന്നു പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പ്രഖ്യാപനത്തിലെ കുറിപ്പ്.