TRENDING:

പോര്‍ക്കളത്തില്‍ തോക്കേന്തിയ നായകന്‍; ധനുഷിന്‍റെ 'ക്യാപ്റ്റന്‍ മില്ലര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Last Updated:

യുദ്ധ ഭൂമിയിൽ മരണപ്പെട്ടവർക്കിടയിൽ കൂറ്റന്‍ തോക്കേന്തി നിൽക്കുന്ന ധനുഷിന്റെ ചിത്രമാണ്  ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാവുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ക്യാപ്റ്റന്‍ മില്ലറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ധനുഷ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബി​ഗ് ബജറ്റ് ആക്ഷൻ പീരീഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍  പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക.
advertisement

ബഹുമാനമാണ് സ്വാതന്ത്ര്യം എന്ന് അർഥം വരുന്ന ‘റെസ്പക്ട് ഈസ് ഫ്രീഡം’ എന്ന ക്യാപ്ഷനോടുകൂടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. യുദ്ധ ഭൂമിയിൽ മരണപ്പെട്ടവർക്കിടയിൽ കൂറ്റന്‍ തോക്കേന്തി നിൽക്കുന്ന ധനുഷിന്റെ ചിത്രമാണ്  ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാവുക. നീണ്ടമുടിയും കട്ടിയുള്ള താടിയുമായി പുതിയ ലുക്കിലാണ് ധനുഷ് ചിത്രത്തിൽ എത്തുന്നത്. ചിത്രം ഒരേ സമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തമിഴ് വാണിജ്യ സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും സജീവമായ ധനുഷിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ വെച്ച് ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമായിരിക്കും ‘ക്യാപ്റ്റൻ മില്ലർ’. ചിത്രത്തിൽ ധനുഷിനെക്കൂടാതെ കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്കാ മോഹൻ എന്നിവരും മറ്റു പ്രധാനവേഷങ്ങളിലെത്തും. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം  ശ്രേയസ് കൃഷ്ണയും എഡിറ്റിങ് നാഗൂരന്‍  രാമചന്ദ്രനും നിർവഹിക്കും.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പോര്‍ക്കളത്തില്‍ തോക്കേന്തിയ നായകന്‍; ധനുഷിന്‍റെ 'ക്യാപ്റ്റന്‍ മില്ലര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Open in App
Home
Video
Impact Shorts
Web Stories