Also Read- Jagame Thandhiram | ജഗമേ തന്തിരത്തിൽ അങ്കം കുറിക്കാൻ മലയാളി താരം അനൂപ് ശശിധരനും
ഹോളിവുഡ് താരം ജയിംസ് കോസ്‍മോയും ചിത്രത്തില്‍ അഭിനയിക്കുന്നു. ഗെയിം ഓഫ് ത്രോൺസിൽ ലോർഡ് കമാൻഡർ മൊർമോണ്ട് ആയി തിളങ്ങിയ താരമാണ് കോസ്മോ. രജനികാന്ത് ചിത്രം പേട്ടയ്ക്കു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ജഗമേ തന്തിരം. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം. ജൂൺ 18ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തും.
advertisement
Also Read- 'അരം' ഹ്രസ്വചിത്രത്തിന്റെ ടീസർ നടൻ നിവിൻ പോളി റിലീസ് ചെയ്തു
ധനുഷിനൊപ്പം ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, കലയ്യരാസൻ, ശരത് രവി, ജെയിംസ് കോസ്മോ, റോമൻ ഫിയോറി, സൗന്ദർരാജ, ദുരൈ രാമചന്ദ്രൻ, മാസ്റ്റർ അശ്വത് എന്നിവരുൾപ്പെടെയുള്ള വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. റിലീസിന് മുൻപ് തന്നെ 'രകിട്ട രകിട്ട..' ഉൾപ്പെടെയുള്ള ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. ഛായാഗ്രഹണം ശ്രേയാസ് കൃഷ്ണയാണ്. എഡിറ്റിങ് വിവേക് ഹർഷൻ.
ട്രെയിലർ കാണാം:
Also read: രണ്ടു വർഷം മുൻപ് മകന്റെ ക്‌ളാസിൽ പാട്ടുമായി മനോജ് കെ. ജയൻ; ഓർമ്മകൾ നിറയുന്ന വീഡിയോ
2021 ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജഗമെ തന്തിരം ലോകമെമ്പാടുമുള്ള 208 ദശലക്ഷം നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾക്ക് ലഭ്യമാകും. തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നിവിടങ്ങളിലും ചിത്രം ഡബ്ബ് ചെയ്യപ്പെടുന്നു. സിനിമയെ കുറിച്ചുള്ള കാർത്തിക് സുബ്ബരാജ് പറയുന്നത് ഇങ്ങനെ- “ജഗമെ തന്തിരം എന്റെ സ്വപ്ന ചിത്രമാണ്, ആഗോളതലത്തിൽ പ്രചാരത്തിലുള്ള ഒരു പ്രശ്നത്തെക്കുറിച്ച്, പ്രാദേശികമായി വേരൂന്നിയ ഒരു കഥാപാത്രത്തിലൂടെ - വളരെ രസകരവും വിനോദപ്രദവുമായ രീതിയിൽ, ഒരു കഥപറയുക എന്ന ആഗ്രഹത്തോടെയാണ് ഇത് നിർമ്മിച്ചത്. 190 രാജ്യങ്ങളിലായി നെറ്റ്ഫ്ലിക്സ് പോലൊരു ഗ്ലോബൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിലൂടെ ഒരു നടൻ എന്ന നിലയിൽ എന്താണ് ധനുഷ് എന്നു തെളിയിക്കുന്ന സിനിമ കൂടിയായിരിക്കും ജഗമേ തന്തിരം''.

