Jagame Thandhiram | ജഗമേ തന്തിരത്തിൽ അങ്കം കുറിക്കാൻ മലയാളി താരം അനൂപ് ശശിധരനും
- Published by:user_57
- news18-malayalam
Last Updated:
Malayali actor Anoop Sasidharan is part of Jagame Thandhiram | തൃപ്പൂണിത്തുറ സ്വദേശിയായ അനൂപ് സംഗീത സംവിധായകനായാണ് സിനിമാ രംഗത്തേയ്ക്ക് എത്തിയത്
ഈ വർഷം ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന പ്രധാന റിലീസുകളിൽ ഒന്നാണ് കാർത്തിക് സുബ്ബരാജ് - ധനുഷ് ടീമിന്റെ 'ജഗമേ തന്തിരം'. സൂപ്പർ ഹിറ്റ് ചിത്രമായ പേട്ടയ്ക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമ ധനുഷിന്റെ നാല്പതാമത് ചിത്രമാണ്.
ഗ്യാങ്സ്റ്റർ കഥ പറയുന്ന ജഗമേ തന്തിരത്തിൽ മലയാളി താരങ്ങളായ ജോജു ജോർജ്ജ് ഐശ്വര്യ ലക്ഷ്മി തുടങ്ങിയ മലയാളി താരങ്ങൾക്ക് പുറമെ കേരളത്തിൽ നിന്നും ഒരാൾ കൂടിയുണ്ട്; അനൂപ് ശശിധരൻ.
തൃപ്പൂണിത്തുറ സ്വദേശിയായ അനൂപ് സംഗീത സംവിധായകനായാണ് സിനിമാ രംഗത്തേയ്ക്ക് എത്തിയത്. വിനു ജോസഫ് ഒരുക്കിയ നവംബർ റെയിൻ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് അനൂപായിരുന്നു.
'ജിഗർ തണ്ട' മുതൽ കാർത്തിക് സുബ്ബരാജുമായി നല്ല സൗഹൃദയത്തിലുള്ള അനൂപ് ഓഡിഷൻ വഴി തന്നെയാണ് ജഗമേ തന്തിരത്തിന്റെ ഭാഗമാകുന്നത്. ലണ്ടനിൽ ചിത്രീകരിച്ച സിനിമയിലെ തന്റെ ആദ്യ ഷോട്ട് തന്നെ ധനുഷിനൊപ്പമായിരുന്നു.
advertisement
ഇതിനോടകം തന്നെ ധനുഷിനൊപ്പം അനൂപ് അഭിനയിച്ച ജഗമേ തന്തിരത്തിലെ പുറത്തിറങ്ങിയ 'ബുജി ബുജി' ഗാനരംഗത്തിലെ പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ശക്തിവേല്‍ പെരുമാൾ സ്വാമി ഒരുക്കുന്ന മലയാളചിത്രം വികൃതിയുടെ തമിഴ് പതിപ്പിലാണ് ഇനി അനൂപ് അഭിനയിക്കുന്നത്.
വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നു നിർമ്മിച്ചിരിക്കുന്ന ജഗമേ തന്തിരത്തിൽ ഹോളിവുഡ് നടൻ ജെയിംസ് കോസ്മോയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുന്നുണ്ട്. സന്തോഷ് നാരായണൻ സംഗീതവും ശ്രേയസ് കൃഷ്ണ ഛായാഗ്രാഹണവും നിർവഹിക്കുന്ന ജഗമേ തന്തിരം 190 രാജ്യങ്ങളിലായി ജൂൺ 18 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നു. വിവേക്, ധനുഷ്, ആന്റണി ദാസൻ, റിച്ചാർഡ് ഹാർവി തുടങ്ങിയവരായാണ് ഗാനരചയിതാക്കൾ.
advertisement
2019 സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്.
2020 മെയ് ഒന്നിന് തിയേറ്ററിൽ റിലീസ് ചെയ്യാൻ കാത്തിരുന്ന ചിത്രമാണ് 'ജഗമേ തന്തിരം'. കോവിഡ് പ്രതിസന്ധിയിൽ റിലീസ് നീണ്ടു. ഒടുവിൽ ഡിജിറ്റൽ റിലീസ് മാർഗം സ്വീകരിക്കുകയായിരുന്നു. ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യുന്നതിനെ ചൊല്ലി നിർമ്മാതാവും നായകൻ ധനുഷും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സിനിമയുടെ ഓൺലൈൻ പ്രൊമോഷൻ കാര്യങ്ങളിൽ നിന്നും ധനുഷ് അക്കാരണത്താൽ വിട്ടുനിൽക്കുകയും ചെയ്തു.
തമിഴിന് പുറമെ, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
advertisement
Summary: Dhanush starring Jagame Thandhiram will have a third representative from Kerala other than Joju George and Aishwarya Lekshmi Anoop Sasidharan. Anoop has had combination scenes with the hero and a song featuring him has already become a hit on social media. The film has a Netflix release on 18 June 2021
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 01, 2021 10:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Jagame Thandhiram | ജഗമേ തന്തിരത്തിൽ അങ്കം കുറിക്കാൻ മലയാളി താരം അനൂപ് ശശിധരനും