നടനും നിര്‍മാതാവുമായ അജു വര്‍ഗീസാണ് ധ്യാനിന്റെ തടി കുറഞ്ഞ ചിത്രം സോഷ്യൽമീഡിയയിലൂടെ പുറത്ത് വിട്ടത്. അടിപൊളി തിരിച്ച് വരവാണ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അജു എത്തിയത്. ഇത് പഴയ ധ്യാന്‍ അല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ധ്യാന്‍.
BEST PERFORMING STORIES:ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകിയ, പിണറായിയുടെ പഴയ എതിർ സ്ഥാനാർത്ഥിയെ അറിയാമോ ?[NEWS]മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട അധ്യാപകൻ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് കാൽ ലക്ഷം രൂപ[NEWS]മെയ് 10, 17 ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ; കടകൾ തുറക്കരുത്; വാഹനങ്ങൾ പുറത്തിറങ്ങരുത്: മുഖ്യമന്ത്രി[NEWS]
advertisement
ഡിറ്റക്റ്റീവ് ഏജന്റ് ആകാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ധ്യാന്‍ ശ്രീനിവാസന്റെ പുതിയ മേക്കോവര്‍. നവാഗതനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുകയാണ്. സിനിമയ്ക്ക് വേണ്ടിയാണ് ധ്യാന്‍ തന്റെ ശരീരം ഭാരം കുറച്ചതെന്നാണ് വിവരം. പൊളി ഷെട്ടി തിരക്കഥ എഴുതി അഭിനയിച്ച തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഏജന്റ് സായി ശ്രീനിവാസ ആത്രേയ എന്ന ചിത്രത്തിന്റെ റീമക്ക് ആണ് ഈ ചിത്രം.