തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ട അധ്യാപകൻ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് കാൽ ലക്ഷം രൂപ. ചരിത്രകാരനും യാത്രികനുമായ പി ചിത്രൻ നമ്പൂതിരിപ്പാടാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.
പെരളശ്ശേരി സ്കൂളിൽ പഠിക്കുന്ന കാലത്ത് അന്യായമായി പുറത്താക്കിയപ്പോൾ അന്ന് വിദ്യാഭ്യാസ ഓഫീസറായിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് രക്ഷകനായെത്തിയതിന്റെ ഓർമകൾ മുൻപ് മുഖ്യമന്ത്രി പങ്കുവെച്ചിരുന്നു. ജനുവരിയിൽ തൃശൂരിലെ വീട്ടിലെത്തി പി ചിത്രൻ നമ്പൂതിരിപ്പാടിനെ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി ഓർമകൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത്. പുറത്താക്കിയത് ന്യായമായ കാരണം കൊണ്ടല്ല എന്ന് ബോധ്യപ്പെട്ട ചിത്രൻ നമ്പൂതിരിപ്പാട് തിരിച്ചെടുപ്പിക്കുക മാത്രമല്ല പ്രധാനാധ്യാപികയെ ശാസിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
BEST PERFORMING STORIES:മദ്യവില്‍പനശാലകള്‍ തുറക്കില്ല; മേയ് 17വരെ അടഞ്ഞു കിടക്കട്ടെയെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം[NEWS]പൊതുചടങ്ങിൽ പങ്കെടുക്കുന്ന കിം ജോങ് ഉൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ[NEWS]COVID 19 ലോക്ക്ഡൗൺ | വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ[NEWS]
ജനുവരിയിൽ മുഖ്യമന്ത്രിയെ കണ്ടപ്പോഴും ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയുടെ ചെക്ക് അദ്ദേഹം സംഭാവനയായി നൽകിയിരുന്നു. ഹിമാലയ യാത്രയെ കുറിച്ചെഴുതിയ പുണ്യഹിമാലയം എന്ന പുസ്തകവും അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. 30 തവണ ഹിമാലയം സന്ദർശിച്ച അദ്ദേഹം ഇനിയും പോകാനുള്ള ആത്മവിശ്വാസവും പ്രതീക്ഷയുമാണ് മുഖ്യമന്ത്രിയോട് പ്രകടിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Cmdrf, Cmdrf contribution, Covid 19 in Kerala