ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകിയ, പിണറായിയുടെ പഴയ എതിർ സ്ഥാനാർത്ഥിയെ അറിയാമോ ?
- Published by:Rajesh V
- news18-malayalam
Last Updated:
സര്‍ക്കാര്‍ നേരിട്ട് അധ്യാപകര്‍ക്ക് ശമ്പളം നൽകണമെന്നാവശ്യപെട്ട് നടത്തിയ സമരത്തിന് നേതൃത്വം നൽകിയ നേതാവാണ് കെ.എന്‍. കണ്ണോത്ത്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹത്തിന്റെ പഴയ 'എതിരാളി' ഒരു ലക്ഷം രൂപ സംഭാവന നൽകി. പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതാവ് കെ.എന്‍. കണ്ണോത്ത് എന്ന കണ്ണോത്ത് കുഞ്ഞിക്കൃഷ്ണൻനായർ ആണ് ഒരു ലക്ഷം രൂപ സംഭാവന നൽകിയത്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ കെ.എൻ. കണ്ണോത്തിനെ പരാജയപ്പെടുത്തിയാണ് പിണറായി വിജയൻ നിയമസഭയിലെത്തിയതും വൈദ്യുതി മന്ത്രിയായതും. 28,078 വോട്ടുകൾക്കാണ് അന്ന് കെ എൻ കണ്ണോത്ത് പരാജയപ്പെട്ടത്.
മലബാറിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയരംഗങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന വ്യക്തിത്വമാണ് കെ.എന്‍. കണ്ണോത്ത് എന്നറിയപ്പെടുന്ന കണ്ണോത്ത് കുഞ്ഞിക്കൃഷ്ണന്‍നായര്‍. 1950 മുതല്‍ 55 വരെ അധ്യാപകനായിരുന്ന ഇദ്ദേഹം ഗ്രാന്റ് സമ്പ്രദായം മാറ്റി സര്‍ക്കാര്‍ നേരിട്ട് അധ്യാപകര്‍ക്ക് ശമ്പളം നല്കണമെന്നാവശ്യപെട്ട് നടത്തിയ സമരത്തിന് നേതൃത്വം വഹിച്ചയാളാണ് എന്നത് ശ്രദ്ധേയമാണ്.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കറുത്ത ബാഡ്ജ് ധരിച്ച് ക്ലാസ്സില്‍ കയറിയതിന്റെ പേരില്‍ സ്കൂളില്‍നിന്ന് പുറത്താക്കി. വിദ്യാര്‍ത്ഥികോണ്‍ഗ്രസ്സിന്റെ ഭാരവാഹിയായിരുന്നു. പയ്യന്നൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍നിന്നാണ് എസ്.എസ്.എല്‍.സി. പാസ്സായത്. 1954ല്‍, പ്രൈവറ്റായി മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി. പിന്നീട്, 1960ല്‍ ഉത്ക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബി.എ. പൂര്‍ത്തീകരിച്ചു.
advertisement
BEST PERFORMING STORIES:മദ്യവില്‍പനശാലകള്‍ തുറക്കില്ല; മേയ് 17വരെ അടഞ്ഞു കിടക്കട്ടെയെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം[NEWS]പൊതുചടങ്ങിൽ പങ്കെടുക്കുന്ന കിം ജോങ് ഉൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ[NEWS]COVID 19 ലോക്ക്ഡൗൺ | വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ[NEWS]
1955ല്‍, റെയില്‍വേയില്‍ ക്ലാര്‍ക്കായി. 1960 ലെ കേന്ദ്രഗവണ്‍മെന്റ് ജീവനക്കാരുടെ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെടുകയും പിന്നീട്, ജോലിയില്‍നിന്ന് സസ്പെന്‍ഡുചെയ്യപ്പെടുകയും ചെയ്തു. നിരവധി റെയില്‍ സമരങ്ങളില്‍ ഇദ്ദേഹം സജീവമായി പങ്കെടുത്തിട്ടുണ്ട്. 1974 ലെ പ്രസിദ്ധമായ റെയില്‍വേ ബോണസ് സമരത്തോടനുബന്ധിച്ച് കേരളത്തില്‍നിന്ന് ആദ്യമായി അറസ്റ്റ് വരിച്ച യൂണിയന്‍ നേതാവായിരുന്നു. ഒരുമാസത്തോളം സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കപ്പെട്ടു.
advertisement
1975-76 കാലത്താണ് ഇദ്ദേഹം ഐ.എന്‍.ടി.യു.സിയുമായി ബന്ധപ്പെടുന്നത്. ഐ.എന്‍.ടി.യു.സി ജില്ലാസെക്രട്ടറി, വൈസ്പ്രസിഡന്റ് എന്നീനിലകളില്‍ ഇദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയുണ്ടായി. കെട്ടിടനിര്‍മ്മാണരംഗത്തെ അസംഘടിത തൊഴിലാളികളെ സംഘടിപ്പിച്ച് കെ.കെ.എന്‍.ടി.സി വളര്‍ത്തുന്നതില്‍ എ.സി. ജോസ്, എം.എ ജോണ്‍, എല്‍സേബിയൂസ് മാസ്റര്‍ എന്നിവരോടൊപ്പം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സ്റേറ്റ് ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകസമിതിയംഗം, ഐ.എന്‍.ടി.യു.സി ദേശീയ കൌണ്‍സില്‍ അംഗം എന്നീനിലകളില്‍ തിളക്കമേറിയ പ്രകടനം കാഴ്ചവച്ചു.
15 വര്‍ഷമായി പയ്യന്നൂര്‍ സഹകരണ സ്റ്റോർ പ്രസിഡന്റായി പ്രവര്‍ത്തിച്ച കാലത്ത് പലതവണ മികച്ച സഹകരണ സ്റ്റോറിനുള്ള പുരസ്കാരം ലഭിക്കുകയുണ്ടായി. സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഡയറക്ടര്‍, ജില്ലാ മൊത്തവ്യാപാര സഹകരണസ്റോര്‍ പ്രസിഡന്റ്, പയ്യന്നൂര്‍ ഗാന്ധിമൈതാനിയിലെ ഗാന്ധിപ്രതിമനിര്‍മ്മാണ കമ്മറ്റി ട്രഷറര്‍, കണ്ണൂര്‍ ഡി.സി.സി. എക്സിക്യൂട്ടീവ് അംഗം എന്നീനിലകളില്‍ പ്രവർത്തിച്ചു. കെ.എന്‍. കണ്ണോത്ത് എന്ന തൂലികാനാമത്തില്‍ നിരവധി സാഹിത്യരചനകള്‍ നടത്തിയിട്ടുണ്ട്. 50 വര്‍ഷത്തിലേറെ സജീവ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു.
advertisement
സ്വാതന്ത്യ്രസമരസേനാനികളായിരുന്ന കുഞ്ഞിരാമന്‍നായര്‍, കുഞ്ഞിക്കണ്ണന്‍നായര്‍, കരിവെള്ളൂര്‍ വെടിവയ്പുകേസില്‍ പ്രതിയായ നാരായണന്‍നായര്‍, പാര്‍വ്വതിയമ്മ എന്നിവരാണ് സഹോദരങ്ങള്‍. വി.ഒ. പദ്മാവതിയാണ് ഭാര്യ. ജയശ്രീ, ലഫ്റ്റനന്റ് കേണല്‍ പ്രമോദ്, വിനോദ് എന്നിവർ മക്കളാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 02, 2020 7:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകിയ, പിണറായിയുടെ പഴയ എതിർ സ്ഥാനാർത്ഥിയെ അറിയാമോ ?