TRENDING:

Voice of Sathyanathan Movie| ദിലീപ്- റാഫി കൂട്ടുക്കെട്ടിൽ 'വോയിസ് ഓഫ് സത്യനാഥൻ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

Last Updated:

റാഫി- ദിലീപ് കോംബോയിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കുമെന്ന് പോസ്റ്ററിൽ നിന്നും വ്യക്തമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ദിലീപ്- റാഫി (Dileep- Rafi) കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'വോയിസ് ഓഫ് സത്യനാഥന്റെ' (Voice of Sathyanathan) ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ (Firstlook Poster) മെഗാസ്റ്റാർ മമ്മുട്ടി (Mammootty) റിലീസ് ചെയ്തു. താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. മമ്മൂട്ടിയെ കൂടാതെ മലയാളത്തിലെ നൂറോളം താരങ്ങളാണ് പോസ്റ്റർ പങ്കുവെച്ചത്. ദിലീപും ജോജു ജോർജുംചിരിച്ചു സംസാരിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്.
voice of sathyanathan firstlook poster
voice of sathyanathan firstlook poster
advertisement

റാഫി- ദിലീപ് കോംബോയിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കുമെന്ന് പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ദിലീപിനെ കൂടാതെ ചിത്രത്തിൽ ജോജു ജോർജ്, അലൻസിയർ ലോപ്പസ്, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ എന്നിവരും വേഷമിടുന്നു. അനുശ്രീ അതിഥി താരമായി എത്തുന്നു എന്നൊരു പ്രത്യേകതയുമുണ്ട്.‌

Also Read- Puneeth Rajkumar last Rites: പുനീത് രാജ്കുമാറിന് അന്ത്യചുംബനം നൽകി ബസവരാജ് ബൊമ്മ; കണ്ണീരണിഞ്ഞ് കർണാടക മുഖ്യമന്ത്രി

advertisement

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയ്സ് ഓഫ് സത്യനാഥൻ'.

ബാദുഷ സിനിമാസിന്റേയും ഗ്രാൻഡ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ പി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം‌ എന്നിവ നിർവഹിച്ചിരിക്കുന്നതും റാഫി തന്നെയാണ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌.

advertisement

Also Read- Crossbelt Mani: എൻ എൻ പിള്ളയെയും വിജയരാഘവനെയും സിനിമയിലെത്തിച്ചു; ജോഷിയുടെ ഗുരു; വിടപറഞ്ഞത് ജനപ്രിയ സിനിമകളുടെ സംവിധായകൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കലാ സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമനിക്, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ- പി.ശിവപ്രസാദ്, ഡിസൈൻ- ടെൻ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Voice of Sathyanathan Movie| ദിലീപ്- റാഫി കൂട്ടുക്കെട്ടിൽ 'വോയിസ് ഓഫ് സത്യനാഥൻ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories