Puneeth Rajkumar last Rites: പുനീത് രാജ്കുമാറിന് അന്ത്യചുംബനം നൽകി ബസവരാജ് ബൊമ്മ; കണ്ണീരണിഞ്ഞ് കർണാടക മുഖ്യമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഏറെ വികാരാധീനനായാണ് കാണപ്പെട്ടത്. പ്രിയ നടന്റെ നെറ്റിയിൽ അന്ത്യ ചുംബനം നൽകുമ്പോൾ മുഖ്യമന്ത്രിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
കന്നഡ സിനിമയിലെ പവർസ്റ്റാർ പുനീത് രാജ്കുമാറിന്റെ (Puneeth Rajkumar)സംസ്കാരം ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റുഡിയോയിൽ (Kanteerava Studios) നടന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ (Basavaraj Bommai )അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പുലർച്ചെ എത്തി. ഇതിനിടയിലെ ചില വൈകാരിക നിമിഷങ്ങളുടെ ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
advertisement
advertisement
advertisement
നേരത്തെ പുനീതിന്റെ അന്ത്യകർമങ്ങൾ ശനിയാഴ്ച നടത്താനിരുന്നെങ്കിലും മകൾക്ക് അമേരിക്കയിൽ നിന്ന് എത്താൻ കഴിഞ്ഞില്ല. ഇക്കാരണത്താൽ, അവ ഞായറാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. അച്ഛൻ രാജ്‌കുമാർ അന്ത്യവിശ്രമം കൊള്ളുന്നതിന് അരികിലായി കണ്ഠീരവ സ്റ്റുഡിയോയിൽ ആണ് പുനീതിനും അന്ത്യവിശ്രമം ഒരുക്കിയത്. പുലർച്ചെ നാലു മണിക്ക് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചു. തുടർന്നു വിലാപയാത്രയായി 11 കിലോമീറ്റർ അകലെയുള്ള സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി.
advertisement
7.30ന് ആണു സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. അമേരിക്കയിലുള്ള മകൾ ശനിയാഴ്ച രാത്രിയോടെയാണ് ബെംഗളൂരുവിൽ എത്തിയത്. പുനീതിന്റെ അന്ത്യകർമങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആരാധകരെല്ലാം എത്തുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്ന സർക്കാരിന്റെ അഭ്യർഥന കണക്കിലെടുത്താണ് കുടുംബം സംസ്കാര ചടങ്ങുകൾ പുലർച്ചെ മാറ്റിയത്. അടുത്ത കുടുംബാംഗങ്ങൾക്ക് പുറമെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, കന്നഡ സിനിമയിലെ പ്രമുഖ നടീനടന്മാർ തുടങ്ങിയവരും പങ്കെടുത്തു.
advertisement
advertisement
വെള്ളിയാഴ്ചയാണ് പുനീത് രാജ്കുമാർ (46) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച 4 മണിക്ക് ആരംഭിച്ച പൊതുദർശനത്തിൽ രണ്ടു ലക്ഷം പേർ താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചുവെന്നാണ് കണക്ക്. കന്നഡ സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം നേരിട്ടെത്തി അന്തിമോപചാരം അർപ്പിച്ചു.. (Images Credit- Instagram)