‘എടാ മാത്തൂ ... അപ്പുവിന്റെയും അമ്മുവിന്റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്റെ മൂപ്പെത്തുന്നു. ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്...’ എന്നാണ് ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയസംവിധായകന് വിവാഹവാർഷികാശംസകൾ നേരുന്നത്.
Also Read- നിര്‍മാണം ദുൽഖർ; 'ഉപചാരപൂര്‍വം ഗുണ്ട ജയന്‍' ട്രെയ്‌ലര്‍ പുറത്ത്
advertisement
മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. കമലിന്റെ സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998 ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകളാണ് ലാൽ ജോസ് മലയാളികൾക്ക് സമ്മാനിച്ചത്. രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
Also Read- Aarattu | ചടുലമായ ചുവടുകളുമായി മോഹൻലാൽ; ആറാട്ടിലെ 'ഒന്നാം കണ്ടം' വീഡിയോ ഗാനം പുറത്ത്
ലാൽ ജോസിന്റെ ഏറ്റവും പുതിയ ചിത്രം 'മ്യാവൂ' ക്രിസ്മസിനാണ് തിയെറ്ററിലെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ആമസോൺ പ്രൈമിലും സിനിമയെത്തി. സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലാൽ ജോസ് മ്യാവൂ ഒരുക്കിയത്. ഗൾഫ് പശ്ചാത്തലത്തിൽ കുടുംബ കഥ പറയുന്ന സിനിമയുടെ രചന നിർവഹിച്ചത് ഡോ. ഇഖ്ബാൽ കുറ്റിപ്പുറമാണ്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.