Maala Parvathi | 'മരിച്ചിട്ടില്ലെന്ന് പറയേണ്ടി വരുന്നത് ഗതികേടാണോ തമാശയാണോന്നറിയില്ല'; വ്യാജ മരണ വാര്‍ത്തയില്‍ മാല പാര്‍വതി

Last Updated:

രണ്ട് പരസ്യങ്ങളുടെ ഓഡിഷന്‍ വ്യാജ മരണ വാര്‍ത്ത കാരണം നഷ്ടമായെന്ന് മാല പാര്‍വതി

വ്യാജ മരണ വാര്‍ത്തയില്‍(Fake Death News) രൂക്ഷമായി പ്രതികരിച്ച് മാല പാര്‍വതി(Maala Parvathi). ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന മാധ്യമത്തില്‍ വന്ന വ്യാജ വാര്‍ത്തയുടെ(Fake News) പശ്ചാത്തലത്തിലാണ് മാല പാര്‍വതി രംഗത്ത് എത്തിയത്. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോണെന്നറിയില്ല. രണ്ട് പരസ്യങ്ങളുടെഓഡിഷന്‍ വ്യാജ വാര്‍ത്ത കാരണം തനിക്ക് നഷ്ടമായെന്നും മാല പാര്‍വതി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. വ്യാജ മരണ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് മാല പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നുള്ള ഒരു കാസ്റ്റിംഗ് ഏജന്റാണ് ഇത് എനിക്ക് അയച്ചുതന്നത്. ഞാന്‍ മരിച്ചുവെന്ന് അവര്‍ കരുതിയതിനാല്‍ തനിക്ക് വര്‍ക്കാണ് നഷ്ടപ്പെട്ടതെന്ന് മാല പാര്‍വതി പറഞ്ഞു.
'മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോയെന്നറിയില്ല. പക്ഷേ, വര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാണ്. വാട്‌സപ്പില്‍ പിക് മാറിയതുകൊണ്ടാണ് കാസ്റ്റിംഗ് ഏജന്റ് തന്നെ ഇക്കാര്യം പറയുന്നത്. രണ്ട് പരസ്യങ്ങളുടെ ഓഡിഷന്‍ ആണ് മിസ്സായി' മാല പാര്‍വതി കുറിച്ചു.
advertisement
മാല പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'എഫ്.ഐ.ആര്‍' എന്ന തമിഴ് ചിത്രമാണ്. മമ്മൂട്ടി നായകനായ ചിത്രം 'ഭീഷ്മ പര്‍വ'മാണ് മാല പാര്‍വതിയുടെ പുതിയ റിലീസ്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി. ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.
advertisement
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, സംഗീതം- സുഷിന്‍ ശ്യാം. അഡീഷണല്‍ സ്‌ക്രിപ്റ്റ്- രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‌സ് - ആര്‍.ജെ. മുരുകന്‍, വരികള്‍- റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍- സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍-ലിനു ആന്റണി.
മലയാളം വാർത്തകൾ/ വാർത്ത/Film/
Maala Parvathi | 'മരിച്ചിട്ടില്ലെന്ന് പറയേണ്ടി വരുന്നത് ഗതികേടാണോ തമാശയാണോന്നറിയില്ല'; വ്യാജ മരണ വാര്‍ത്തയില്‍ മാല പാര്‍വതി
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement