advertisement

Aarattu | ചടുലമായ ചുവടുകളുമായി മോഹൻലാൽ; ആറാട്ടിലെ 'ഒന്നാം കണ്ടം' വീഡിയോ ഗാനം പുറത്ത്

Last Updated:

നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്

ആറാട്ട്
ആറാട്ട്
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്' (Aarattu) എന്ന ചിത്രത്തിന്റെ ഒന്നാം കണ്ടം ഒഫീഷ്യൽ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി. ചടുലമായ ചുവടുവെയ്പ്പുകളുമായി നൃത്തരംഗത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് മോഹൻലാൽ (Mohanlal) രാജീവ് ഗോവിന്ദന്റെ വരികൾക്ക് രാഹുൽ രാജ് ഈണം പകരുന്ന ഗാനമാണിത്. 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. 'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'ആറാട്ടി'ല്‍ അവതരിപ്പിക്കുന്നത്.
നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധന്യം നല്‍കുന്ന ചിത്രമാണ് ഇത്. ശ്രദ്ധ ശീനാഥാണ് നായിക. ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്.
advertisement
വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്‍, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത, തുടങ്ങി വലിയ ഒരു താരനിരതന്നെ ചിത്രത്തിലുണ്ട്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
ഉദയകൃഷ്ണ തിരക്കഥ സംഭാഷണമെഴുതുന്നു. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ആര്‍.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് 'ആറാട്ടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
advertisement
ഛായാഗ്രഹണം വിജയ് ഉലകനാഥും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു. ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍
കോസ്റ്റ്യുംസ്- സ്‌റ്റെഫി സേവ്യര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍
കലാസംവിധാനം- ഷാജി നടുവില്‍
മേക്കപ്പ്- ജിതേഷ് പൊയ്യ
സൗണ്ട് മിക്‌സിംഗ്- വിഷ്ണു സുജാതന്‍
സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എ.എസ്
കെ.സി. സിദ്ധാര്‍ഥന്‍
വി.എഫ്.എക്‌സ്. സൂപര്‍വൈസര്‍-ഗൗതം ചക്രവര്‍ത്തി
advertisement
വി.എഫ്.എക്‌സ്.- ഡിജിബ്രക്‌സ് സ്റ്റുഡിയോ
സ്റ്റില്‍സ്-നവീന്‍ മുരളി
ഡിസൈന്‍- കോളിന്‍സ് ലിയോഫിൽ
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Aarattu | ചടുലമായ ചുവടുകളുമായി മോഹൻലാൽ; ആറാട്ടിലെ 'ഒന്നാം കണ്ടം' വീഡിയോ ഗാനം പുറത്ത്
Next Article
advertisement
വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ചിത്രങ്ങൾ പകർത്തുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട ക്രൂര പീഡനം
വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ഫോട്ടോയെടുക്കുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട പീഡനം
  • ഉത്തർപ്രദേശിലെ കാൺപൂരിൽ യുവതി ഭർത്താവും കുടുംബവുംക്കെതിരെ സ്ത്രീധന പീഡനത്തിന് പരാതി നൽകി

  • വിവാഹശേഷം വൃക്ക നൽകണമെന്ന് അല്ലെങ്കിൽ 30 ലക്ഷം രൂപ നൽകണമെന്ന് ഭർത്താവും കുടുംബവും സമ്മർദം

  • ഭർത്തൃമാതാവ് കിടക്കാറുണ്ടെന്നും ഭർത്തൃപിതാവ് അനുമതിയില്ലാതെ ചിത്രങ്ങൾ പകർത്താറുണ്ടെന്നും യുവതി ആരോപിച്ചു

View All
advertisement